പിറവം സ്ഥാനാർത്ഥികൾ വോട്ട് രേഖപ്പെടുത്തി
പിറവം : പിറവത്തെ യു.ഡി.എഫ്. സ്ഥാനാർഥി അഡ്വ. അനൂപ് ജേക്കബ്, ഭാര്യ അനില അനൂപ്, അമ്മ ഡെയ്‌സി ജേക്കബ്, മകൻ ടി.എം ജേക്കബ് എന്നിവർക്കൊപ്പം തിരുമാറാടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 175-ാം നമ്പർ ബൂത്തിൽ രാവിലെ 7 മണിക്ക് എത്തി വോട്ട് രേഖപ്പെടുത്തി. മകൻ ടി.എം ജേക്കബ്ബിൻ്റെ കന്നിവോട്ടാണ്.
എൽ.ഡി.എഫ്. സ്ഥാനാർഥി സാബു കെ ജേക്കബ് രാവിലെ 7 മണിക്ക് തന്നെ പിറവം ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ 154 ബൂത്തിൽ
ഭാര്യ പ്രീതി സാബു, മക്കൾ മനു ജേക്കബ് സാബു, ഡോ.മിന്നു സാറാ സാബു. മരുമക്കൾഡോ. ശിൽപ ജോബ്, ഡോ മനേക് മർക്കോസ് റോയി എന്നിവർക്കൊപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.
എൻ.ഡി.എ. സ്ഥാനാർഥി ജിബി എബ്രഹാം കുന്നത്ത് നാട് നിജോയകമണ്ഡലത്തിലെ വെട്ടിക്കൽ ഒ.ഇ.എൻ. 56 നമ്പർ അംഗൻ വാടി യിലെ ബൂത്ത് നമ്പർ – 222 – ലാണ് വോട്ട് രേഖപ്പെടുത്തിയത്.
ചിത്രം : 1 . യു.ഡി.എഫ്. സ്ഥാനാർഥി അനൂപ് ജേക്കബും കുടുംബവും .
2 . എൽ.ഡി.എഫ്. സ്ഥാനാർഥി സാബു കെ. ജേക്കബും
കുടുംബവും ക്യുവിൽ
3
. എൻ.ഡി.എ. സ്ഥാനാർഥി ജിബി എബ്രഹാം പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യുന്നു.
