Back To Top

March 9, 2026

എൺപ്പത്തിയെട്ടാം ജന്മദിനത്തിൽ സാഹിത്യകാരൻ പെരുമ്പടവം ശ്രീധരനെ ആദരിച്ചു  

 

 

പിറവം : പ്രശസ്ത സാഹിത്യകാരനും സെന്റ് ഫിലോമിനാസ് ജൂനിയർ കോളേജിന്റെ ഉപദേശകസമിതിയംഗവുമായ പെരുമ്പടവം ശ്രീധരന്റെ എൺപ്പത്തിയെട്ടാം ജന്മദിനാശംസകളർപ്പിക്കുവാൻ ചിക്കാഗോ രൂപതയുടെ മുൻ അധ്യക്ഷനും പെരിയപ്പുറത്തിന്റെ പ്രിയപുത്രനുമായ മാർ ജേക്കബ് അങ്ങാടിയത്ത് എത്തി . സെന്റ് ഫിലോമിനാസ് ജൂനിയർ കോളേജ് സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ കഥാകാരനെ ബിഷപ്പ് പൊന്നാടയണിയിച്ച് ആദരിച്ചു. സീനിയർ പ്രിൻസിപ്പൽ ഫാ.ഡോ.ജോൺ എർണ്യാകുളത്തിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എഴുത്തുകാരിയും വാഗ്മിയുമായ ഡോ.സെൽവി സേവ്യർ, പ്രിൻസിപ്പൽ ജോജു ജോസഫ് എന്നിവർ പ്രസംഗിച്ചു. സിൽവർ ജൂബിലി ആഘോഷിക്കുന്ന സ്കൂളിന് പെരുമ്പടവം ഒരു ജൂബിലി സന്ദേശവും നൽകി.

 

ചിത്രം :എൺപ്പത്തിയെട്ടാം ജന്മദിനത്തിൽ സാഹിത്യകാരൻ പെരുമ്പടവം ശ്രീധരനെ ചിക്കാഗോ രൂപതയുടെ മുൻ അധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് പൊന്നാടയണിയിച്ച് ആദരിക്കുന്നു.

 

Prev Post

മിഷേൽ ഷാജിയുടെ ദുരൂഹ മരണം സിബിഐക്ക് കൈമാറണം – 9-ാമത് മിഷേൽ അനുസ്മരണ…

Next Post

ആരോഗ്യ മേഖലയ്ക്കും മാലിന്യ സംസ്കരണത്തിനും പ്രാധാന്യം നൽകി പിറവം നഗരസഭ ബഡ്ജറ്റ്

post-bars