കൂത്താട്ടുകുളം-പാലാ റോഡില്‍ മാരുതി ജംഗ്ഷനില്‍ കാർ നിയന്ത്രണം വിട്ട് വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി, യാത്രക്കാർക്ക് നിസാര പരിക്കേറ്റു.
കൂത്താട്ടുകുളം : കൂത്താട്ടുകുളം-പാലാ റോഡില്‍ മാരുതി ജംഗ്ഷനില്‍ കാർ നിയന്ത്രണം വിട്ട് വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി, യാത്രക്കാർക്ക് നിസാര പരിക്കേറ്റു.
ഇവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 9.30നായിരുന്നു അപകടം.
പാലാ ഭാഗത്തുനിന്ന് കൂത്താട്ടുകുളത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. എറണാകുളത്തേക്ക് വിനോദസഞ്ചാരത്തിന് എത്തിയ തൂത്തുക്കുടി സ്വദേശികളായ എട്ടു പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. വെയിറ്റിംഗ് ഷെഡ് പൂർണമായി തകർന്നു. വാഹനത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
