പാമ്പാക്കുട ഷീല ബാബു പ്രസിഡണ്ട്. ആശിഷ് എം. ജോൺ വൈസ് പ്രസിഡണ്ട്
പിറവം : പാമ്പാക്കുട പഞ്ചായത്ത് പ്രസിഡൻ്റായി കോൺഗ്രസിലെ ഷീലാ ബാബു തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിലെ തന്നെ ആശിഷ് എം.ജോൺ ആണ് വൈസ് പ്രസിഡന്റ്. 15 വാർഡുകളുള്ള പഞ്ചായത്തിൽ 10 -ാം വാർഡിൽ സ്ഥാനാർഥിയുടെ നിര്യാണത്തെ തുടർന്നു തിരഞ്ഞെടുപ്പു മാറ്റിവച്ചിരുന്നു. 14 വാർഡുകളിൽ യുഡിഎഫ്-9,എൽഡിഎഫ്-4, ഐക്യമുന്നണി -1 എന്നിങ്ങനെയാണു കക്ഷിനില. ഐക്യമുന്നണി അംഗമായി വിജയിച്ച രാജൻ മാരിയിൽ വോട്ടെടുപ്പിൽ നിന്നു വിട്ടു നിന്നു. പ്രസിഡന്റ് സ്ഥാനത്തേക്കു ഷീലാ ബാബുവിന്റെ പേര് ശ്യാമള പ്രസാദ് നിർദേശിച്ചു. അൻസു പൗലോസ് പിന്താങ്ങി. എൽഡിഎഫ് സ്ഥാനാർഥി റീജാ മോൾ ജോബിയുടെ പേര് അല്ലി ദനേശൻ നിർദേശിച്ചു. എം.ആതിര പിന്താങ്ങി. ഷീലാ ബാബുവിന് 9 വോട്ടും, റീജാമോൾ ജോബിക്കു 4 വോട്ടും ലഭിച്ചു. വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ആശിഷ് എം. ജോണിന്റെ പേര് സിൻസി പൗലോസ് ആണ് നിർദേശിച്ചത്. എം.പി.ഷീനാമോൾ പിന്താങ്ങി. എൽഡിഎഫ് സ്ഥാനാർഥി അനന്ത പത്മനാഭൻ്റെ പേര് റീജാ മോൾ ജോബി നിർദേശിച്ചു അല്ലി ദിനേശ് പിന്താങ്ങി. ആശിഷ് എം.ജോണിനു 9 വോട്ടും, അനന്ത പത്മനാഭനു 4 വോട്ടും ലഭിച്ചു.
ചിത്രം : ഷീല ബാബു ( പ്രസിഡണ്ട് ) ആശിഷ് എം. ജോൺ ( വൈസ് പ്രസിഡണ്ട്
)
