Back To Top

December 10, 2025

പാമ്പാക്കുട എം ടി എം സൺഡേ സ്കൂൾ 75 ൻ്റെ നിറവിൽ പ്ലാറ്റിനം ജൂബിലി ഹാൾ, സെൻ്റ് മേരീസ് കുരിശ് കൂദാശ 14 ന്

 

പിറവം : പാമ്പാക്കുട സെൻ്റ് തോമസ് ഓർത്തഡോക്സ് ചെറിയപള്ളിയിലെ ആത്മീയ പഠനകേന്ദ്രമായ പാമ്പാക്കുട എം ടി എം സൺഡേസ്കൂൾ സ്ഥാപിതമായിട്ട് 75 വർഷം പിന്നിടുകയാണ്. പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി പത്തുലക്ഷം രൂപയോളം ചെലവിൽ സൺേഡേ സ്കൂൾ നവീകരണം പൂർത്തിയായി. സെൻ്റ് മേരീസിൻ്റെ നാമത്തിൽ കുരിശും സ്ഥാപിച്ചു.സൺഡേ സ്കൂൾ പ്ലാറ്റിനം ജൂബിലി ഹാളും, കുരിശും ഡിസംബർ 14 ന് അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ കൂദാശ ചെയ്യും. പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി 20 ന് 75 വനിതകളുടെ മെഗാ മാർഗംകളിയും ഉണ്ടാകും.

മെഡിക്കൽ ക്യാമ്പ് ,ബോധവത്കരണ ക്ലാസുകൾ അധ്യാപക ശാക്തീകരരണ ക്ലാസുകൾ, വിപുലമായ വാർഷികാഘോഷം തുടങ്ങിയ വിവിധ പരിപാടികൾ മെയ് 15 വരെയുണ്ടാകും.1950 ലാണ് സൺഡേ സ്കൂൾ സ്ഥാപിതമായത്.ആദ്യഘട്ടം മുതൽ നീണ്ട 50 വർഷക്കാലം

പാലപ്പിള്ളിൽ പി എം ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചിരുന്നത്. നാളിതുവരെ പതിനായിരത്തിലേറെ കുരുന്നുകൾ ഇവിടെ പഠിച്ച് പുറത്തിറങ്ങിയിട്ടുണ്ട്.നിലവിൽ 102 കുട്ടികളും 20 അധ്യാപകരും സൺഡേ സ്കൂളിൻ്റെ ഭാഗമായി പ്രവർത്തിക്കുന്നു. വികാരി റവ.ഫാ.അബ്രാഹം പാലപ്പിള്ളിൽ പ്രസിഡൻ്റും, എൽദോസ് ജോൺ ഹെഡ്മാസ്റ്ററും പ്രിൻസ് കോപ്രത്ത് സെക്രട്ടറിയും ഏലിയാസ് ജോയി ട്രഷററുമായ ഭരണ സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്

.

Prev Post

മലയാറ്റൂരില്‍ ബിരുദവിദ്യാർത്ഥി ചിത്രപ്രിയയുടെ കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച്‌ സുഹൃത്ത് അലൻ.

Next Post

സംസ്ക്കാരം നാളെ

post-bars