Back To Top

December 9, 2025

പിറവത്ത്‌ പോളിംഗ് തികച്ചും സമാധാനപരം ആദ്യ കണക്കിൽ 75 % ത്തിലധികം പോളിംഗ്

 

പിറവം : നഗരസഭയിലെ 28 ഡിവിഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പോളിംഗ് സമാധാനപരമായിരുന്നു. അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ടു ചെയ്തട്ടില്ല . നഗരസഭാ മൂന്നാം ഡിവിഷനിൽ അംഗൻവാടി കെട്ടിടത്തിൻ്റെ മുകളിലേക്ക് സ്റ്റെപ്പ് കയറി വോട്ട് ചെയ്യേണ്ടി വന്നത് പ്രായമായ വോട്ടർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതായി പരാതി ഉയർന്നിരുന്നു. മുളക്കുളം നോർത്ത് കല്ലുമട സെന്റ് ആന്റണീ സ്‌കൂളിൽ പിറവം നഗരസഭാ ആരോഗ്യ വിഭാഗം ഹരിത ബൂത്ത്‌ ഒരുക്കിയിരുന്നു. രാവിലെ പലയിടത്തും കനത്ത പോളിംഗ് രേഖപ്പെടുത്തിയങ്കിലും വൈകുന്നരം 5 മണിക്ക് ശേഷം മിക്ക ബൂത്തുകളും ആരും വോട്ട് ചെയ്യാനെത്തിയില്ല . സിനിമ നടൻ ലാലു അലക്സ് പിറവം വാട്ടർ അതോറിറ്റി ഐ.ബി.യിലെ പോളിംഗ് സ്റ്റേഷനിൽ വോട്ട് ചെയ്തു . ആദ്യ ഘട്ടത്തിലെ കണക്കിൽ 75 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി പറയുന്നു. അവസാന കണക്ക് ഇന്ന് മാത്രമേ അറിയാൻ കഴിയൂ .

 

ചിത്രം : സിനിമ നടൻ ലാലു അലക്സ് പിറവം വാട്ടർ അതോറിറ്റി ഐ.ബി.യിലെ പോളിംഗ് സ്റ്റേഷനിൽ വോട്ട് ചെയ്യാൻ ക്യുവിൽ .

 

Prev Post

രാമമംഗലത്തും , പാമ്പാക്കുടയിലും മികച്ച പോളിംഗ് – പാമ്പാക്കുടയിൽ സ്ഥാനാർത്ഥിയുടെ മരണം മൂലം…

Next Post

പോളിംഗ് ഓഫീസിന് മുമ്പിൽ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു.

post-bars