Back To Top

December 2, 2025

നവീകരിച്ച പിറവം പ്രസ്സ് ക്ലബ് ഉദ്‌ഘാടനം ചെയ്‌തു

 

പിറവം : പിറവത്തെ പത്ര പ്രവർത്തകരുടെ കൂട്ടായമയായ പിറവം പ്രസ്സ് ക്ലബ്ബിൻ്റെ നവീകരിച്ച ഓഫിസിൻ്റെ ഉദ്‌ഘാടനം അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. നിർവഹിച്ചു . പ്രസ്സ് ക്ലബ് പ്രസിഡണ്ട് എം.ടി. പൗലോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻസിപ്പൽ ചെയർ പേഴ്‌സൺ അഡ്വ. ജൂലി സാബു മുഖ്യ പ്രഭാഷണം നടത്തി. മുൻസിപ്പൽ വൈസ് ചെയർമാൻ കെ.പി. സലിം ഐ.ഡി. കാർഡ് വിതരണം നടത്തി. യു.ഡി.എഫ്. നിയജകമണ്ഡലം ചെയർമാൻ കെ.ആർ. ജയകുമാർ, ജില്ലാ സെക്രട്ടറി രാജു പാണാലിക്കൽ, ഡോ. അജേഷ് മനോഹർ, ജിൽസ് പെരിയപ്പുറം , കെ.ആർ. പ്രദീപ്‌കുമാർ, ഷാജു ഇലഞ്ഞിമറ്റം, വി.ആർ.സോമൻ,സുനിൽ എടപ്പലക്കാട്ട്, ജെയിംസ് മണക്കാട്ട് എന്നിവർ സംബന്ധിച്ചു. പ്രസ്സ് ക്ലബ് സെക്രട്ടറി കെ.കെ. വിശ്വനാഥൻ സ്വാഗതവും ട്രഷറർ ജോമോൻ വർഗീസ് നന്ദിയും രേഖപ്പെടുത്തി .

 

ചിത്രം : പിറവം പ്രസ്സ് ക്ലബ് ഉദ്‌ഘാടനം അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. നിർവഹിക്കുന്നു.

 

 

 

Prev Post

യൂത്ത്‌ ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം അവാർഡ് നേട്ടത്തിൽ പിറവം എം സ്‌ എം ഐ…

Next Post

ലഹരി മാഫിയക്കെതിരെ നാട്ടുകാരുടെ മുന്നറിയിപ്പ്

post-bars