യൂത്ത് ഇന്നവേറ്റേഴ്സ് പ്രോഗ്രാം അവാർഡ് നേട്ടത്തിൽ പിറവം എം സ് എം ഐ ടി ഐ
പിറവം : കേരള ഗവർമെന്റിന്റെ വികസന ബോർഡിന്റെ ഭാഗമായ യൂത്ത് ഇന്നവേറ്റേഴ്സ് പ്രോഗ്രാം 2025 വർഷത്തെ ഏറ്റവും നല്ല ഐ.ടി.ഐ. ഒന്നാം സ്ഥാനത്തിനു അർഹത നേടിയ പിറവം എം.എസ്,എം ഐ.ടി.ഇയിൽ യില്‍ വിജയാഘോഷം നടത്തി . അനുമോദന യോഗത്തിൽ മുവാറ്റുപുഴ ബിഷപ്പ് ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ് അനുഗ്രഹ പ്രഭാഷണം നടത്തി. അഡ്വ അനൂപ് ജേക്കബ് എം.എൽ.എ. മുഖ്യപ്രഭാഷണവും മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു വൈസ് ചെയർമാൻ കെ.പി. സലിം മുൻ നഗരസഭാ ചെയർ പേഴ്സൺ ഏലിയാമ്മ ഫിലിപ്പ് . നീതു സോമൻ തുടങ്ങിയവർ സംസാരിച്ചു. തദ്ദേശ തെരഞ്ഞിടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളും വിവിധ പള്ളികളിലെ വികാരി അച്ചൻമാരും മറ്റു സാമൂഹിക മേഖലയിലെ പ്രമുഖരും പങ്കെടുത്ത മീറ്റിംഗിൽ ഐ.ടി. ഐ ഡയറക്ടർ റവ.ഡോ.ബേബി മടത്തിക്കുന്നത് സ്വാഗതവും എ.വി. ചാക്കോ നന്ദിയും രേഖപ്പെടുത്തി.
ചിത്രം : : യൂത്ത് ഇന്നവേറ്റേഴ്സ് പ്രോഗ്രാം ഏറ്റവും നല്ല ഐ.ടി.ഐ. ഒന്നാം സ്ഥാനത്തിനു അർഹത നേടിയ പിറവം എം.എസ്,എം ഐ.ടി.ഇയിൽ അനൂപ് ജേക്കബ് എം.എൽ.എ. അനുമോദന യോഗം ഉദ്ഘാടനം ചെയ്യുന്നു.
