Back To Top

October 14, 2025

കെ എസ് എസ് പി എ പിറവം മണ്ഡലം വാർഷിക സമ്മേളനം

 

പിറവം : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ 41 മത് പിറവം മണ്ഡലം വാർഷിക സമ്മേളനം അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. ഉദ്‌ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ് വി.വി.സത്യൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ മുതിർന്ന പൗരൻ മാരെ ആദരിക്കലും നവാഗതർക്കും വരവേല്പും നൽകി. സെക്രട്ടറി എം സി തങ്കച്ചൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു കെ എസ് എസ് പി എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി മുരളി മുഖ്യ പ്രഭാഷണം നടത്തി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി സി ജോസ്, വിൽസൺ കെ ജോൺ ,കെ. ആർ പ്രദീപ്കുമാർ , ജോർജ് പി എബ്രഹാം, തോമസ് മല്ലിപ്പുറം, അരുൺ കല്ലറക്കൽ, ജീവൽശ്രീ പി പിള്ള, വി എ ചിന്നമ്മ ,രാമകൃഷ്ണ പണിക്കർ,ബേബി തോമസ് ,കെ വി സണ്ണി,ലവലി ടീച്ചർ,സി പി ചിന്നമ്മ പ്രദീപ് എബ്രഹാം ,ടി ജി കുട്ടപ്പൻ എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി വി വി സത്യൻ (പ്രസിഡന്റ്) തങ്കച്ചൻ എം സി (സെക്രട്ടറി) പി ടി ബാബു (ട്രഷറർ) വനിതാഫോറം പ്രസിഡന്റ് സി പി ചിന്നമ്മ, സെക്രട്ടറി സലോമി പി കെ എന്നിവരെ തിരഞ്ഞെടുത്തു.

 

ചിത്രം : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ പിറവം മണ്ഡലം വാർഷിക സമ്മേളനം അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. ഉദ്‌ഘാടനം ചെയ്യുന്നു.

 

Prev Post

നിര്യാതനായി

Next Post

നിര്യാതനായി

post-bars