പിറവം നഗരസഭയുടെ നേതൃത്വത്തില്‍ പാഴൂർ ആറ്റുതീരം പാർക്ക് ഗ്രീൻ സ്പേസ് പാർക്കായി ഉയർത്തുന്നു.
കൊച്ചി: പിറവം നഗരസഭയുടെ നേതൃത്വത്തില്‍ പാഴൂർ ആറ്റുതീരം പാർക്ക് ഗ്രീൻ സ്പേസ് പാർക്കായി ഉയർത്തുന്നു.
അമൃത് 2.0 ഗ്രീൻ സ്പേസ് ആൻഡ് പാർക്ക് പദ്ധതിയുടെ ഭാഗമായി നഗരസഭ ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
നിർമ്മാണ പ്രവർത്തനങ്ങള്‍ ആരംഭിച്ചു.
പാർക്കില്‍ ഗാർഡൻ സജ്ജീകരണത്തോടൊപ്പം വിശ്രമ സ്ഥലങ്ങള്‍, കഫേട്ടീരിയ, അത്യാധുനിക പാർക്കിംഗ് തുടങ്ങി സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.
നഗരവാസികള്‍ക്കും സന്ദർശകർക്കും വിശ്രമത്തിനും വിനോദത്തിനും സൗകര്യപ്രദമായ അന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യം. പരിസ്ഥിതിയുടെ സംരക്ഷണം മുൻനിർത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
