രാഹുൽഗാന്ധിയ്ക്കെതിരെ വധഭീഷണി- പ്രതിഷേധ പ്രകടനം നടത്തി
പിറവം : ഇൻഡ്യയുടെ പ്രതിപക്ഷനേതാവും ഇൻഡ്യൻനാഷണൽ കോൺഗ്രസിൻ്റെ നേതാവുമായ രാഹുൽഗാന്ധിയ്ക്കെതിരെ വധഭീഷണി നടത്തിയതിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു പിറവം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിനടത്തിയ പ്രതിഷേധപ്രകടനവും യോഗവും ജില്ല നിർവ്വാഹക സമിതി അംഗം വിൽസൺ കെ ജോൺ ഉദ്ഘാടന ചെയ്തു .ബ്ലോക്ക് പ്രസിഡൻറ് പി സി ജോസ് അദ്ധ്യക്ഷം വഹിച്ചു. ഡി.സി.സി. സെക്രട്ടറികെ.ആർ. പ്രദീപ് കുമാർ,കെ.കെ. സോമൻ ‘ അരുൺകല്ലറയ്ക്കൻ, റെജി ജോൺ.പി.എസ് ജോബ് ,എം.എ.ജേക്കബ് ‘സിജു,പുല്ല ബ്ര, ഷാജു ഇലഞ്ഞി മറ്റം, തോമസ് മല്ലിപുറം, വി.ജെ. ജോസഫ്, കോൺഗ്രസ്സ് ബ്ലോക്ക് ഭാരവാഹികൾ, മുൻസിപ്പൽ കൗൺസിലർമാർ, മണ്ഡലം ഭാരവാഹികൾ സംബന്ധിച്ചു.
ചിത്രം : : ഇൻഡ്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയ്ക്കെതിരെ വധഭീഷണി നടത്തിയതിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു പിറവത്ത് നടത്തിയ പ്രതിഷേധ പ്രകടനം
