Back To Top

September 28, 2025

ഒഴുക്കിനെതിരെ തുഴയെറിയുന്ന പിറവം വള്ളംകളി – ഒക്ടോബർ 4 ന്

 

പിറവം : കേരളത്തിൽ ഒഴുക്കിനെതിരെ തുഴയെറിയുന്ന ഏക വള്ളംകളിയായ പിറവം വളംകളി ഒക്ടോബർ 4 -ന് അരങ്ങേറും . 1960 കളിൽ തുടങ്ങിയ പിറവത്തെ ജലമാമാങ്കം കേരളത്തിലെ ചരിത്രപ്രസിദ്ധമായ വള്ളംകളികളിൽ ഒന്നാണ് .സംസ്ഥാന സർക്കാർ ടൂറിസം വികസനം മുന്നിൽ കണ്ട് നടപ്പിലാക്കുന്ന 5-ാമത് ചാമ്പ്യൻസ് ബോട്ട് ലീഗിലെ 4-ാമത്തെ മത്സരമാണ് പിറവത്ത് ഒക്ടോബർ 4ന് നടക്കുന്നത്. ഇ.എം.എസ്. മെമ്മോറിയൽ ട്രോഫിക്കും, കെ കരുണാകരൻ മെമ്മോറിയൽ ട്രോഫിക്കും, ടി.എം ജേക്കബ് മെമ്മോറിയൽ ട്രോഫിക്കും. ഉമാദേവി അന്തർജ്ജനം മെമ്മോറിയൽ ട്രോഫിക്കും വേണ്ടിയുള്ള ഇത്തവണത്തെ പിറവം ജലോ ത്സവം എന്തുകൊണ്ടും വിത്യസ്‌തതയാർന്നതാണ്. വിയ്യപുരം-കൈനകരി വില്ലേജ് ബോട്ട് ക്ലബ് , നടുഭാഗം-പുന്നമട ബോട്ട് ക്ലബ് , മേൽപാടം പള്ളാത്തുരുത്തി ബോട്ട് ക്ലബ് , നിരണം-നിരണം ബോട്ട് ക്ലബ്, പായിപ്പാടൻ-കുമരകം ടൗൺ ബോട്ട് ക്ലബ് , നടുവിലേപറമ്പൻ-ഇമാനുവൽ ബോട്ട് ക്ലബ് കാരിച്ചാൽ-കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ് ,ചെറുതന-തെക്കേക്കര ബോട്ട് ക്ലബ് മങ്കൊമ്പ്പ,മ്പക്കുളം-ചങ്ങനാശ്ശേരി ബോട്ട് ക്ലബ് എന്നിങ്ങനെ 9 ചൂണ്ടൻ വള്ളങ്ങൾ മാറ്റുരക്കുന്ന ജല മാമാങ്കത്തിൽ താണിയൻ-ആർ.കെ. ടീം ബോട്ട് ക്ലബ് പിറവം, സെൻ്റ് സെബാസ്റ്റ്യൻ നം.1- പിറവം ബോട്ട് ക്ലബ്, സെൻ്റ് ആൻ്റണി-വെള്ളൂർ ബോട്ട് ക്ലബ് എന്നീ 3 ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങളും മത്സരിക്കുന്നു. അന്നേ ദിവസം ഉച്ചക്ക് 2 മണിക്ക് മാസ്ഡ്രില്ലോട് കൂടി ആരംഭിക്കുന്ന വള്ളംകളിയിൽ 2.40 ന് ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സും, 3:15 ന് പ്രാദേശിക വള്ളംകളി യുടെ ഹീറ്റ്സും നടക്കും. കലാസാംസ്‌കാരിക പരിപാടികൾ 3.40 ന് ആരംഭിക്കും. 4.15 ന് പ്രാദേശിക വള്ളംകളിയുടെ ഫൈനലും, 4.30 ന് ചുണ്ടൻ വള്ളങ്ങളുടെ ഫൈനലും നട ത്തപ്പെടും. 4.45 ന് സമ്മാനദാനത്തോട് കൂടി വള്ളംകളി സമാപിക്കുമെന്ന് മുൻസിപ്പൽ ചെയർ പേഴ്സൺ അഡ്വ. ജൂലി സാബു, വൈസ് ചെയർമാൻ കെ.പി. സലിം, രാജു പാണലിക്കൽ, അജേഷ് മനോഹർ ,അഡ്വ. ബിമൽ ചന്ദ്രൻ , ഗിരീഷ് കുമാർ , പി.കെ. പ്രസാദ് എന്നിവർ അറിയിച്ചു.

 

Prev Post

നിര്യാതനായി

Next Post

തോട്ടറ പുഞ്ച വികസനം – റിപ്പോർട്ടു കൈമാറി

post-bars