സെന്റ് ഫിലോമിനസിൽ രജത ജൂബിലി ആഘോഷം -ലോഗോ പ്രകാശനം നടത്തി
പിറവം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ലോഗോ പ്രദർശനം മധ്യമേഖല ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ഡോ.സതീഷ് ബിനോ ഐ.പി.എസ്. നിർവഹിച്ചു. പ്രൊഫഷൻ തെരഞ്ഞെടുക്കുന്നതിൽ മാതാപിതാക്കളുടെയും അധ്യാപകരുടെയും സ്വാധീനം വലുതാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു . യോഗത്തിൽ ഫാ.ഡോ.ജോൺ എർണ്യാകുളത്തിൽ അധ്യക്ഷത വഹിച്ചു. ജോജു ജോസഫ്, ഡോ.സെൽവി സേവ്യർ, പി.കെ.സജീവ്, മാജി സന്തോഷ്, ജാസ്മിൻ ജേക്കബ്, സാലി കെ.മത്തായി, ക്രിസ് ജിനു പാങ്ങോട്ട് , ലക്ഷ്മി പ്രശാന്ത്, ആൽഫി രഞ്ജിത് എന്നിവർ പ്രസംഗിച്ചു. തെരഞ്ഞെടുത്ത കുട്ടികളുമായുള്ള ഇന്ററാക്റ്റീവ് സെഷനിൽ സമകാലീന സാമൂഹ്യ പ്രശ്നങ്ങളും സർവീസിലെ അനുഭവങ്ങളും ചർച്ചാവിഷയമായി.
ചിത്രം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം മധ്യമേഖല ഡി.ഐ.ജി ഡോ.എസ്.സതീഷ് ബിനോ ഐ.പി.എസ് നിർവഹിക്കുന്നു.
