Back To Top

August 7, 2025

പിറവത്ത് ഗതാഗത പരിഷ്‌കാരം കർശനമാക്കുന്നു

 

പിറവം: പിറവം പട്ടണത്തിൽ നഗരസഭയുടെയും പോലീസിന്റെയും നേതൃത്വത്തിൽ ഗതാഗത പരിഷ്കാരം വീണ്ടും കർശനമാക്കി.

പട്ടണത്തിൽ ഗതാഗത പരിഷ്കാരം നടപ്പാക്കിയിട്ട് മാസങ്ങളായെങ്കിലും കവലകളിൽ ബോർഡ് വെച്ചതല്ലാതെ വ്യവസ്ഥകൾ നടപ്പാക്കിയിരുന്നില്ല. ഇതിനിടയിൽ നോ എൻട്രി ബോർഡുകൾ പലയിത്തും അപ്രത്യക്ഷമായിരുന്നു. മാസങ്ങൾക്ക് മുൻപ് ഗതാഗത പരിഷ്‌കാരം നടപ്പിലാക്കിയെങ്കിലും പലയിടത്തും വേണ്ടത്ര ദിശാബോർഡുകൾ ഇല്ലായിരുന്നതുമൂലം പദ്ധതി വേണ്ടരീതിയിൽ നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം നഗരസഭാ കാര്യലയത്തിൽ നടന്ന ഗതാഗത പരിഷ്കരണ സമിതി യോഗം മുൻ തീരുമാനങ്ങൾ കൂടു തൽ ശക്തമായി നടപ്പാക്കാൻ തീരുമാനമെടുത്തു.

 

കിഴക്കൻ മേഖലകളിൽ നിന്ന് വരുന്ന വാഹനങ്ങൾ ടൗണിൽ എംഎൽഎ റോഡിലേക്ക് പ്രവേശിക്കുന്നത് ബോർഡ് സ്ഥാപിച്ച് തടയാനും ടൗണിൽ നേരത്തെ സ്ഥാപിച്ച സൈൻ ബോർഡുകൾ പുന സ്ഥാപിക്കുവാനം യോഗം തീരുമാനിച്ചു പിറവം താലൂക്ക് ആശുപത്രിപ്പടിയിലെ പൊളിഞ്ഞു വീഴാറായ ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചുനീക്കി കുന്നേൽ പള്ളിക്ക് എതിർ വശത്ത് നിർമ്മിച്ചിരിക്കുന്നവെയിറ്റിംഗ് ഷെഡിന് മുന്നിലേക്ക് ബസ് സ്റ്റോപ്പ് മാറ്റും.. ആശുപത്രിപടിയിലും ദേവീപ്പടിയിലുമുള്ള അപകടകരമായ പാഴ് മരങ്ങൾ മറിച്ചു നീക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി പിറവത്തെ പുതിയ വ്യാപാര കേന്ദ്രങ്ങൾക്ക് മുന്നിലെ പാർക്കിങ് തടയും. ബന്ധപ്പെട്ട സ്ഥാപനമുടമകൾക്ക് ഇത് സംബന്ധിച്ച് നോട്ടീസ് നൽകാൻ യോഗം തീരുമാനിച്ചു.

നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു, വൈസ് ചെയർമാൻ കെ.പി സലിം സ്ഥിരം സമിതി അധ്യക്ഷൻമാർ , കൗൺസിലർമാർ

പിറവം സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ. എസ് ജയൻ, പൊതുമരാമത്ത്‌ കെ.എസ് ഇ ബി ഉദ്യോഗസ്ഥരും ബസ് ഓപ്പറേറ്റേഴ്‌സ് ഭാരവാഹികളും ഓട്ടോറിക്ഷ തൊഴിലാളി ഭാരവാഹികളും പങ്കെ

ടുത്തു.

Prev Post

പിറവം നഗരസഭ ഓണോത്സവം സ്വാഗതസംഘം ഓഫീസ് തുറന്നു

Next Post

ഒഡീഷ ആക്രമണം ഫ്രാൻസിസ് ജോർജ് എം.പി പ്രതിക്ഷേധിച്ചു.

post-bars