Back To Top

August 7, 2025

പിറവം നഗരസഭ ഓണോത്സവം സ്വാഗതസംഘം ഓഫീസ് തുറന്നു

 

 

പിറവം: പിറവം നഗരസഭ സംഘടിപ്പിക്കുന്ന ഓണോത്സവം – 2025 സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം പുത്തൻകുരിശ് ഡിവൈ എസ്.പി. വി. ടി ഷാജൻ നിർവ്വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു സമ്മാനക്കൂപ്പൺ ആദ്യ വില്പന നിർവഹിച്ചു.

വൈസ് ചെയർമാൻ കെ.പി സലീം അദ്ധ്യക്ഷത വഹിച്ചു.

ആഗസ്റ്റ് 26 ന് വൈകുന്നേരം 3 മണിക്ക് പിറവം സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്നും അത്തം സായാഹ്ന സാംസ്കാരിക ഘോഷയാത്രയോടെ നഗരസഭയുടെ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കും.

അത്തച്ചമയ ഘോഷയാത്രയ്ക്ക് മയൂര നൃത്തം, അമ്മൻകുടം, മുറം ഡാൻസ്, വിവിധ തെയ്യങ്ങൾ, ഓണപൊട്ടൻ, കൊട്ടകാവടി, വാദ്യമേളങ്ങൾ, വിവിധ കലാരൂപങ്ങൾ, 27 വാർഡുകളിൽ നിന്നായി അണിനിരക്കുന്ന കുടുംബശ്രീ പ്രവർത്തകർ, ആശ വർക്കർമാർ, അങ്കണവാടി ടീച്ചർമാർ, ഹരിതകർമ്മ സേന അംഗങ്ങൾ, നിശ്ചല ദൃശ്യങ്ങൾ എന്നിവയുണ്ടാകും. സെപ്റ്റംബർ ഒന്നിന് രാവിലെ 10 ന് പോസ്റ്റോഫീസ് കവലയിൽ ഫുഡ് ഫെസ്റ്റ്, തീറ്റ മത്സരം, തിരുവാതിരകളി, കൈകൊട്ടികളി മറ്റ് കലാപരിപാടികൾ എന്നിവ അരങ്ങേറും സെപ്റ്റംബർ രണ്ടിന് നഗരസഭ കാര്യാലയ അങ്കണത്തിൽ പ്രദർശന വടം വലി മത്സരം, മൂന്നിന് രാവിലെ 9 നഗരസഭ ഹാളിൽ പൂക്കള മത്സരം എന്നിവ നടക്കും. ഇതിന് പുറമെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സഹകരണത്തോടെ പ്രൊഫഷണൽ ഗ്രൂപ്പുകളുടെ വിവിധ കലാ പരിപാടികളും നടക്കും. ഓണത്തോടനുബന്ധിച്ച് നേരത്തെ നടത്തിയിരുന്ന പിറവം വള്ളം കളി മത്സരം ബോട്ട് ലീഗ് മത്സരങ്ങളുടെ ഭാഗമാക്കിയ സാഹചര്യത്തിൽ ഇക്കുറി പിറവം വള്ളം കളി മത്സരം നടത്താൻ ടൂറിസം വകുപ്പുമായി ബന്ധപ്പെടുന്നുണ്ടെന്ന് സ്വാഗത സംഘം ഭാരവാഹികൾ പറഞ്ഞു. യോഗത്തിൽ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാർ , കൗൺസിലർമാർ , സ്വാഗതസംഘം ട്രഷർ പി.കെ. പ്രസാദ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ സംബന്ധിച്ചു .

 

ചിത്രം: പിറവം നഗരസഭ സംഘടിപ്പിക്കുന്ന ഓണോത്സവം – 2025 സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം പുത്തൻകുരിശ് ഡിവൈ.എസ്.പി. വി. ടി ഷാജൻ നിർവ്വഹിക്കുന്നു

 

Prev Post

കന്യാസ്ത്രീകൾക്കെതിരെ കള്ളക്കേസ് എൽഡിഎഫ് പ്രകടനവും, ധർണ്ണ യും നടത്തി.

Next Post

പിറവത്ത് ഗതാഗത പരിഷ്‌കാരം കർശനമാക്കുന്നു

post-bars