മുളക്കുളം സർവ്വീസ് സഹകരണ ബാങ്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു
പിറവം : മുളക്കുളം സർവ്വീസ് സഹകരണ ബാങ്ക് ഗവഃ എൽ.പി.എസ്സ് നാമക്കുഴി ,സി.എം എസ്സ് എൽ.പി.എസ്സ് ഇടപ്പിള്ളിച്ചിറ ,സെൻ്റ് ആൻ്റണീസ് എൽ.പി.എസ്സ് കല്ലുവെട്ടാംമട എന്നീ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബാങ്ക് ഓഡിറ്റോറിയൽിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡൻ്റ് തോമസ് മല്ലിപ്പുറം വിതരണ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ഡോമി ചിറപ്പുറം ,ഡയറക്ടർമാരായ പ്രശാന്ത് മമ്പുറം, റെജിമന്നാച്ചിയിൽ , അനിൽ കുമാർ.പി. കെ, ലിൻ്റ ഏലിയാസ് , സാബു ജോൺ, രാജു ഇലവനാൽ, ലെനിൽ ജോസഫ്, ജിനി ജിജോയ്, സന്ധ്യ എസ്. നായർ, ചാക്കോ കെ.യു. ,കുഞ്ഞുമോൾ സാബു , സെക്രട്ടറി ബീനകുരുവിള ,അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.
