പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.
പിറവം:പാഴൂരിൽ പുഴയിൽ വള്ളം
മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.
പാഴൂർ കല്ലുമാരി കൊണാട്ടുകുഴിയിൽ കുഞ്ഞുമോനെ (കുട്ടായി-52) യാണ് മരിച്ചത്.
ബുധൻ രാവിലെ 10 ടെ പാഴൂർ മഴവിൽ പാലത്തിൽ നിന്നും അമ്പതു മീറ്റർ മാറി പിറവം മുല്ലൂർപ്പടിയിൽ തച്ചാമറ്റം കടവിന് സമീപത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കൾ വൈകിട്ട് ആറോടെ പുഴയിലൂടെ ചെറുവള്ളത്തിൽ പോകുന്നതിനിടയിൽ പാഴൂർ മഴവിൽപ്പാലത്തിനു സമീപം വള്ളം മറിഞ്ഞാണ് കുഞ്ഞുമോൻ ഒഴുക്കിൽപ്പെട്ടത്. പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തെരച്ചിൽ നടത്തിയിരുന്നു. എറണാകുളത്തുനിന്ന് സ്കൂബാ ടീമും എത്തിയിരുന്നു. പുഴയിൽ നല്ല ഒഴുക്കുള്ള ഭാഗമായതിനാൽ തെരച്ചിൽ ദുഷ്കമായിരുന്നു.
കളമശ്ശേരി മെഡിക്കൽ കോളിലെ പോസ്റ്റ് മാർട്ടത്തിനു ശേഷം സംസ്കാരം നടത്തി.
ഭാര്യ: സുനിത. മക്കൾ: അയന (ആന്ധ്ര) ആദർശ്.
