Back To Top

July 1, 2025

കെ എസ് എസ് പി എ കരിദിനം ആചരിച്ചു

 

പിറവം : 2024 ജൂലൈ മുതൽ നടപ്പാക്കേണ്ടിയിരുന്ന പെൻഷൻ പരിഷ്കരണം ഒരു വർഷം കഴിഞ്ഞിട്ടും പരിഷ്കരണ കമ്മീഷനെ പ്പോലും നിയമിക്കാതെ സർക്കാർ പെൻഷൻകാരെ വഞ്ചിക്കുന്നതിൽ പ്രതിഷേധിച്ചു കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കരിദിനം ആചരിച്ചു. അതിന്റെ ഭാഗമായി പിറവം സബ് ട്രഷറിക്കു മുമ്പിൽ കരിദിനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു.ഇതോടനുബന്ധിച്ചു നടന്ന ധർണാസമരം കെ എസ് എസ് പി എ സംസ്ഥാനകമ്മറ്റി അംഗം തോമസ് മല്ലിപ്പുറംഉദ്‌ഘാടനം ചെയ്തു പിറവം മണ്ഡലം കമ്മറ്റി പ്രസിഡന്റ് വി വി സത്യന്റെ അധ്യക്ഷതയിൽ വി ജെ ജോസഫ് ,വി എ ചിന്നമ്മ ,എം സി തങ്കച്ചൻ , വർഗീസ് നരേക്കാട്ട്,മോൻസി ജോൺ, തോമസ് രാജൻ, ടി ജെ മത്തായി, എം വി വർഗീസ്, ഐ മറിയം, സി പി ചിന്നമ്മ, എം ഏലി, കെ വി സണ്ണി, സി വി മോഹനൻ, തോമസ് വി പി, സിബി സിറിയക്ക് എന്നിവർ പ്രസംഗിച്ചു.

 

ചിത്രം : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കരിദിനംആചരിക്കുന്നതിന്റെ ഭാഗമായി പിറവം സബ് ട്രഷറിക്കു മുമ്പിൽ നടത്തിയ വിശദീകരണ യോഗം സംസ്ഥാന കമ്മറ്റി അംഗം തോമസ് മല്ലിപ്പുറം ഉദ്‌ഘാടനം ചെയ്യുന്നു.

 

Prev Post

പിറവം നഗരസഭയിൽ വാർഡുകളിൽ ലക്ഷങ്ങളുടെ സാനിറ്റഷൻ ഫണ്ട് നൽകിയെന്ന പ്രസ്താവന അടിസ്ഥാന രഹിതം …

Next Post

പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.

post-bars