Back To Top

May 19, 2025

ഏഴക്കരനാട്‌ സെന്റ് ജോസഫ്‌സ് ഓർത്തഡോക്സ് പള്ളി പെരുന്നാൾ കൊടി കയറി

 

 

പിറവം : മലങ്കര സഭയുടെ വി. ഔസെഫ് പിതാവിന്റെ നാമത്തിലുള്ള ഏഴക്കരനാട്‌ സെന്റ് ജോസഫ്‌സ് ഓർത്തഡോക്സ് പള്ളി പ്രധാന പെരുന്നാളിന് വികാരി റവ. ഫാ. ബെന്യാമിൻ ശങ്കരത്തിൽ കൊടി ഉയർത്തി. മെയ് 21 ബുധൻ വൈകീട്ട് 6 .30 സന്ധ്യ പ്രാർത്ഥന, 7 .30 വചന ശ്രുശൂഷ , 8 .30 പ്രദക്ഷിണം . 22 വ്യാഴം രാവിലെ 7 .30 പ്രഭാത പ്രാർത്ഥന, 8 .15 ഇടവക മെത്രാപ്പോലീത്ത ഡോ. തോമസ് മാർ അത്താനാസിയോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ വി. കുർബാന , 9 .15 പ്രസംഗം, 9 .45 പ്രദക്ഷിണം , 10 .15 നേർച്ച. പെരുന്നാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ട്രസ്റ്റി ജോൺസൺ ചെമ്പാലിൽ അറിയിച്ചു.

 

ചിത്രം : ഏഴക്കരനാട്‌ സെന്റ് ജോസഫ്‌സ് ഓർത്തഡോക്സ് പള്ളി പ്രധാന പെരുന്നാളിന് വികാരി റവ. ഫാ. ബെന്യാമിൻ ശങ്കരത്തിൽ കൊടി ഉയർത്തുന്നു.

 

Prev Post

ജനകീയ ന്യായ സഭ പിറവത്ത് പരാതിപ്പെട്ടി സ്ഥാപിച്ചു.

Next Post

നിര്യാതനായി

post-bars