Back To Top

May 18, 2025

സ്മാർട്ടായി പിറവത്ത്‌ മംഗളം സ്മാർട്ട് ഫോൺ സാക്ഷരത ക്ലാസ്സ്‌

 

പിറവം : മംഗളം ദിനപത്രത്തിന്റെ ആഭിമുഖ്യത്തിൽ , ഡോ. പോളിൻസ് മൾട്ടി സ്പെഷ്യാലിറ്റി ഹെൽത്ത്‌ കെയറിന്റെയും , പിറവം റിവർവാലി റോട്ടറി ക്ലബ്ബിന്റെയും സഹകരണത്തോടെ നടത്തിയ മംഗളം സ്മാർട്ട് ഫോൺ സാക്ഷരത ക്ലാസ്സ്‌ , സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർക്ക് പുതിയൊരു അനുഭവമായി. മംഗളം കൊച്ചി ടീമിന്റെ നേതൃത്വത്തിൽ നൈപുണ്യ വികസനത്തിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. പിറവം റിവർവാലി റോട്ടറി ക്ലബ് ഹാളിൽ നിറഞ്ഞ സദസ്സിൽ റോട്ടറി ഇൻറ്റർ നാഷണൽ ഗിഫ്റ്റ് ഓഫ് ലൈഫ് നാഷണൽ കോർഡിനേറ്റർ ഡോ . എ.സി. പീറ്റർ ക്ലാസ്സിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. മംഗളം ചീഫ് ജനറൽ മാനേജർ ആഷിം മണ്ണത്തൂക്കാരൻ അധ്യക്ഷത വഹിച്ചു. ഇലഞ്ഞി സെന്റ് ഫിലോമിനാസ് സീനിയർ പ്രിൻസിപ്പലും, റോട്ടറി അസി. ഗവർണറുമായി റവ. ഡോ . ജോൺ എർണ്യാകുളത്തിൽ, ഡോ . പോളിൻസ് മൾട്ടി സ്പെഷ്യലിറ്റി ഹെൽത്ത്‌ കെയർ എം.ഡി. ഡോ. പോളിൻ പോൾ, പി.വി. തോമസ് പുളിക്കൽ, മംഗളം സീനിയർ മാനേജർ അനൂപ് സാം മാത്യു എന്നിവർ പ്രസംഗിച്ചു. മംഗളം സീനിയർ മാനേജർ അനസ് തൈപ്പറമ്പിൽ സ്വാഗതവും , മംഗളം പിറവം ലേഖകൻ എം.ടി. പൗലോസ് നന്ദിയും രേഖപ്പെടുത്തി. ഈ മേഖലയിലെ പ്രഗത്ഭരായ ടും ഹബ് ആണ് ക്ലാസ് നയിച്ചത്. വിവിധ മേഖലകളിൽ നിന്നായി 70 -തിലധികം പേർ ക്ലാസ്സിൽ സംബന്ധിച്ചു . ക്ലാസ്സിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും ഡോ. പോളിൻസ് മൾട്ടി സ്പെഷ്യലിറ്റി ഹെൽത്ത്‌ കെയർ ക്ലിനിക്കിന്റെ നേതൃത്വത്തിൽ സൗജന്യമായി പ്രാഥമിക ഹെൽത്ത്‌ ചെക്ക് അപ്പ് നടത്തി.

 

ചിത്രം : മംഗളം ദിനപത്രം പിറവത്ത്‌ നടത്തിയ സ്മാർട് ഫോൺ സാക്ഷരതാ ക്ലാസ്സ്‌ ഉദ്‌ഘാടനം റോട്ടറി ഇൻറ്റർ നാഷണൽ ഗിഫ്റ്റ് ഓഫ് ലൈഫ് നാഷണൽ കോർഡിനേറ്റർ ഡോ . എ.സി. പീറ്റർ നിർവഹിക്കുന്നു.

 

ചിത്രം : മംഗളം ദിനപത്രം പിറവത്ത്‌ നടത്തിയ സ്‌മാർട്‌ ഫോൺ സാക്ഷരതാ ക്ലാസ്സിനോടനുബന്ധിച്ചു നടത്തിയ ഹെൽത്ത്‌ ചെക്ക് അപ്പ് ക്യാമ്പ്

 

Prev Post

ആശ രാപ്പകൽ സമര യാത്ര : സ്വാഗതസംഘം രൂപീകരിച്ചു.

Next Post

സിപിഐ 25-)o പാർട്ടി കോൺഗ്രസിന് മുന്നോടിയായിയുള്ള പിറവം നിയോജകമണ്ഡലം സമ്മേളനം മെയ് 23,24…

post-bars