Back To Top

May 17, 2025

പിറവം മണ്ഡലത്തിനുണ്ടായ വികസന മുരടിപ്പിനെതിരെ എൽഡിഎഫ് പ്രതിഷേധ സയാഹ്നം സംഘടിപ്പിച്ചു.

 

പിറവം : എംഎൽഎയുടെ അനാസ്ഥയിൽ പിറവം മണ്ഡലത്തിനുണ്ടായ വികസന മുരടിപ്പിനെതിരെ എൽഡിഎഫ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ വൻ ജനകീയ മുന്നേറ്റമായി പിറവത്ത് പ്രതിഷേധ സയാഹ്നം നടന്നു. മണ്ഡലം സെക്രട്ടറി പി ബി രതീഷ് ഉദ്ഘാടനം ചെയ്തു. സി എൻ സദാ മണി അധ്യക്ഷനായി.നേതാക്കളായ എം ജെ ജേക്കബ്, സിന്ധു മോൾ ജേക്കബ്, കെ പി സലിം ,കെ എൻ ഗോപി ,സോമൻ വല്ലയിൽ, സോജൻ ജോർജ്,എം എം ജോർജ്, ജോർജ്, ചമ്പമല ,ദുർഗ പ്രസാദ്, ബൈജു ചാക്കോ, ജൂലി സാബു, സ്മിത എൽദോസ് എന്നിവർ സംസാരിച്ചു. എൽഡിഎഫ് സർക്കാരുകൾ 2016- മുതൽ അനുവദിച്ച പദ്ധതികൾ നടപ്പാക്കാൻ എംഎൽഎ തയ്യാറായിട്ടില്ല. 98 കോടി രൂപയുടെ പെരുവ- പെരുവംമൂഴി റോഡ് നിർമ്മാണം പാതിവഴിയിലുമാണ്. പിറവം

എംഎൽഎ മന്ത്രിയായിരിക്കെ പ്രഖ്യാപിച്ച പിറവം എക്സൈസ് കടവ് പാലം ഇതുവരെ യാഥാർത്ഥ്യമായില്ല. എൽ ഡി എഫ് സർക്കാർ നൽകിയ

വലിയ പദ്ധതികളുടെ കാര്യത്തിലും ചെറുകിട പദ്ധതികളുടെ കാര്യത്തിലും എംഎൽഎ തികഞ്ഞ പരാജയമായി മാറിയിലൊരിക്കുകയാണെന്നു എൽഡിഎഫ് മണ്ഡലം കമ്മിറ്റി പറഞ്ഞു.

Prev Post

സുവിശേഷ യോഗം

Next Post

ആശ രാപ്പകൽ സമര യാത്ര : സ്വാഗതസംഘം രൂപീകരിച്ചു.

post-bars