Back To Top

December 31, 2024

യേശുക്രിസ്തുവിൻ്റെ ജീവിത മാതൃക പിന്തുടർന്ന് നീതിയുടെ സന്ദേശം ഉയർത്തിപ്പിടിക്കുന്നവരായി ക്രൈസ്തവർ മാറണമെന്ന് കോട്ടയം ഭദ്രാസനാധിപൻ ഡോ. തോമസ് മോർ തീമോത്തിയോസ് മെത്രാപോലീത്ത പറഞ്ഞു

By

കോലഞ്ചേരി: യേശുക്രിസ്തുവിൻ്റെ ജീവിത മാതൃക പിന്തുടർന്ന് നീതിയുടെ സന്ദേശം ഉയർത്തിപ്പിടിക്കുന്നവരായി ക്രൈസ്തവർ മാറണമെന്ന് കോട്ടയം ഭദ്രാസനാധിപൻ ഡോ. തോമസ് മോർ തീമോത്തിയോസ് മെത്രാപോലീത്ത പറഞ്ഞു. യാക്കോബായ സുറിയാനി സഭയുടെ 35-ാം ത് അഖില മലങ്കര സുവിശേഷ മഹായോഗത്തിൻ്റെ അഞ്ചാം ദിവസത്തെ യോഗത്തിൽ ആമുഖ സന്ദേശം നൽകുകയായിരുന്നു മെത്രാപ്പോലീത്ത. ആർഭാടത്തിൻ്റെയും ധൂർത്തിൻ്റെയും കാലഘട്ടത്തിൽ ധനവിനിയോഗത്തിൽ നീതി ആവശ്യമാണെന്നും തിരുമേനി ഓർമ്മപ്പെടുത്തി. മാർത്തോമ്മാ സഭയിലെ ഫാ. എം.സി. സാമുവേൽ മുഖ്യസന്ദേശം നൽകി. സുവിശേഷ സംഘം പ്രസിഡൻ്റ് ഡോ. ഏലിയാസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്ത, ജനറൽ സെക്രട്ടറി ജോർജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ, ഇ.സി. വർഗീസ് കോർ എപ്പിസ്കോപ്പ എന്നിവർ പ്രസംഗിച്ചു. മെത്രാപോലീത്തമാരായ എബ്രാഹാം മോർ സേവേറിയോസ്, മാത്യൂസ് മോർ ഈവാനിയോസ്, മാത്യൂസ് മോർ അഫ്രേം,

ഡോ. മാത്യൂസ് മോർ അന്തിമോസ് എന്നിവർ പങ്കെടുത്തു. കേനോറോ ഗായക സംഘം ഗാനശുശ്രൂഷ നടത്തി. ” സമാപന ദിവസമായ ഇന്ന് ഉച്ച കഴിഞ്ഞ് 2.30 മുതൽ 4.30 വരെ പൗരസ്ത്യ സുവിശേഷ സമാജം സംഗമം നടക്കും. വൈകിട്ട് 5.30ന് സന്ധ്യാ പ്രാർത്ഥനയെ തുടർന്ന് കണ്ടനാട് ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മോർ ഇവാനിയോസ് മെത്രാപ്പോലീത്ത ആമുഖ സന്ദേശവും പൗലോസ് പാറേക്കര കോർ എപ്പിസ്കോപ്പ മുഖ്യ സന്ദേശവും നൽകും. അങ്കമാലി മേഖലയിലെ മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്ത സമാപന സന്ദേശവും ഗബ്രിയേൽ റമ്പാൻ പുതുവത്സര സന്ദേശവും നൽകും.

 

…… ഫോട്ടോ….

 

യാക്കോബായ സുറിയാനി സഭയുടെ 35-ാം ത് അഖില മലങ്കര സുവിശേഷ മഹായോഗത്തിൻ്റെ അഞ്ചാം ദിവസം തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്ത ആമുഖ സന്ദേശം നൽകുന്നു.

 

Get Outlook for Android

Prev Post

എസ്എൻഡിപി കാക്കൂർ ശാഖ ഗുരുദേവ മണ്ഡപത്തിൻ്റെ ഭണ്ഡാരത്തിൻ്റെ താഴ്തകർത്ത് മോഷണം.

Next Post

ലീഗൽ എയിഡ് ക്ലിനിക്ക് ഉദ്‌ഘാടനം ചെയ്തു.  

post-bars