Back To Top

December 21, 2024

പിറവം നിയോജകമണ്ഡലത്തിലെ കമ്മ്യൂണിറ്റി ഹെൽത്ത്‌ സെൻ്റെറു കളെ അതേപടി നിലനിർത്താനുള്ള നടപടികൾ സ്വീകരിക്കണം. അനൂപ് ജേക്കബ് എം.എൽ.എ.                                        

By

 

 

പിറവം : പിറവം നിയോജകമണ്ഡലത്തിലെ രാമമംഗലം,പാമ്പാക്കുട, കീച്ചേരി എന്നീ ബ്ലോക്ക് സി.എച്.സി. -കളെ അതേപടി നിലനിർത്താനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനു അനൂപ് ജേക്കബ് എം.എൽ.എ നിവേദനം നൽകി. ഈ വിഷയത്തിന്മേൽ മന്ത്രിയുമായി എം.എൽ.എ ചർച്ച നടത്തുകയും ചെയ്തു. സർക്കാർ ആരോഗ്യ മേഖലയിൽ കൊണ്ടുവരുന്ന ഹെല്‍ത്ത് ബ്ലോക്ക് എന്ന പുതിയ നയം തികച്ചും അപ്രായോഗികമാണെന്നും ഇത് സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ പൊതുജന ആരോഗ്യ രംഗത്തെ തകര്‍ക്കുന്ന നിലയിലേക്ക് മാറുമെന്നും എം.എൽ.എ പറഞ്ഞു. പിറവം മണ്ഡലത്തിൽ കീച്ചേരി, പാമ്പാക്കുട, രാമമംഗലം എന്നീ മൂന്ന് ബ്ലോക്ക് സി.എച്.സി. -കള്‍ ആണ് നിലവിലുള്ളത്. ഇവ മൂന്നും പുനക്രമീകരിക്കുന്നതിന് വേണ്ടിയുള്ള നടപടികൾക സ്വീകരിച്ചു വരുന്നുണ്ട്. എന്നാൽ തീർത്തും അശാസ്ത്രീയമായ നടപടികളാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് എം.എൽ.എ ആരോപിച്ചു. പാമ്പാക്കുട ബ്ലോക്ക് ഭൂവിസ്തൃതിയിൽ ഏറെ വിശാലവും ഒപ്പം തന്നെ ജനസാന്ദ്രതയും ഉള്ളതുമാണ്. അതുകൊണ്ടുതന്നെ രണ്ട് ബ്ലോക്ക് സി.എച്.സി. -കൾ ഇവിടെ ആവശ്യമാണ്. പുതിയ പരിഷ്കരണം സംബന്ധിച്ച് ആമ്പല്ലൂരും രാമമംഗലത്തും പാമ്പാക്കുടയിലും ജനങ്ങൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഈ വിഷയം സംബന്ധിച്ച് കേരള നിയമസഭയില്‍ എം.എല്‍.എ അവതരിപ്പിച്ചപ്പോള്‍ പിറവം മണ്ഡലത്തിലെ പ്രശ്നം പരിശോധിച്ചു നടപടി സ്വീകരിക്കാമെന്ന് ആരോഗ്യ മന്ത്രി ഉറപ്പുനൽകിയിരുന്നു. ആയതിനാൽ ഇതിന്റെ എല്ലാ അടിസ്ഥാനത്തിൽ നിലവിൽ തുടർന്നുവരുന്ന പാമ്പാക്കുട ബ്ലോക്ക് , രാമമംഗലം ബ്ലോക്ക്, കീച്ചേരി ബ്ലോക്ക് സി.എച്.സി.കളെ അതേപടി നിലനിർത്തിക്കൊണ്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടുതൽ ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫുകളുടെയും തസ്തിക അനുവദിച്ചുകൊണ്ട് ആരോഗ്യ രംഗത്ത് മെച്ചപ്പെട്ട സേവന ലഭ്യമാക്കുന്നതിന് വേണ്ട നടപടികളും കൂടി സ്വീകരിക്കണമെന്ന് മന്ത്രിയോട് അനൂപ്‌ ജേക്കബ്‌ എം.എൽ.എ ആവശ്യപ്പെട്ടു.

 

Prev Post

താൽക്കാലിക ഒഴിവ് .

Next Post

രാമമംഗലം പെരുവംമൂഴി റോഡ്‌ താറുമാറായി – യാത്രാ ദുരിതം രൂക്ഷം.

post-bars