പാഴൂർ എൽ പി സ്കൂളിൽ അക്വാ ഫ്രഷ് വാട്ടർ പ്യൂരിഫയർ
പിറവം : ദി പാഴൂർ വില്ലേജ് യൂണിയൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പാഴൂർ എൽ പി സ്കൂളിൽ അക്വാ ഫ്രഷ് വാട്ടർ പ്യൂരിഫയർ നൽകി. ലൈബ്രറി മുനിസിപ്പൽ നേതൃസമിതി കൺവീനർ സിമ്പിൾ തോമസ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി സെക്രട്ടറി അജി പയറ്റ്തറ അധ്യക്ഷനായി. സ്കൂൾ എച്ച് എം അശോകുമാർ, ഡോണ വി ജോൺ, അനന്യ ബാബു എന്നിവർ സംസാരിച്ചു.
ചിത്രം : പാഴൂർ എൽ പി സ്കൂളിൽ വില്ലേജ് യൂണിയൻ ലൈബ്രറിനൽകിയ അക്വാ ഫ്രഷ് വാട്ടർ പ്യൂരിഫയർ ലൈബ്രറി മുനിസിപ്പൽ നേതൃസമിതി കൺവീനർ സിമ്പിൾ തോമസ് വിതരണ ചെയ്യുന്നു.
