പെൻഷനേഴ്സ് യൂണിയൻ ധർണ്ണ നടത്തി.
പിറവം : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ പിറവം ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷന് മുന്നിൽ ധർണ്ണ നടത്തി. പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമാശ്വാസ കുടിശ്ശിക ഒറ്റതവണയായി അനുവദിക്കുക , മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ ധർണ്ണ യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് ചെറുവട്ടൂർ നാരായണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സമിതി പ്രസിഡണ്ട് കെ.എം. തോമസ് അധ്യക്ഷത വഹിച്ചു . പി.എം. കുര്യൻ , പി.കെ. ഗോപിനാഥൻ , ടി.പി. കുര്യൻ , എം.എം. പൗലോസ്, സികെ സോമൻ, ജോയി മാത്യു എന്നിവർ പ്രസംഗിച്ചു .
ചിത്രം : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ പിറവം സിവിൽ സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ ധർണ്ണ ജില്ലാ വൈസ് പ്രസിഡണ്ട് ചെറുവട്ടൂർ നാരായണൻ ഉദ്ഘാടനം ചെയ്യുന്നു.