ഡിജിറ്റൽ റീസർവ്വെയുടെ ഉദ്ഘാടനവും ക്യാമ്പ് ഓഫീസിൻ്റെ ഉദ്ഘാടനവും കുന്നത്തുനാട് എംഎൽഎ അഡ്വ പി.വി ശ്രീനിജിൻ നിർവ്വഹിച്ചു.
കോലഞ്ചേരി: എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കുന്ന ഡിജിറ്റൽ സർവ്വേയുടെ ജില്ലാതല മൂന്നാംഘട്ട സർവ്വേയുടെ ഭാഗമായി ഐക്കരനാട് സൗത്ത് വില്ലേജിൻ്റെ ഡിജിറ്റൽ റീസർവ്വെയുടെ ഉദ്ഘാടനവും ക്യാമ്പ് ഓഫീസിൻ്റെ ഉദ്ഘാടനവും കുന്നത്തുനാട് എംഎൽഎ അഡ്വ പി.വി ശ്രീനിജിൻ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. വറുഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സർവ്വേ ഡെപ്യുട്ടി ഡയറക്ടർ കെ.കെ സുനിൽ വിഷയാവതരണം നടത്തി. യോഗത്തിൽ റീസർവ്വേ അസി. ഡയറക്ടർ ആർ. ഉദയൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിനി ജോയി, ബ്ലോക്ക്മെമ്പർ രാജമ്മ രാജൻ, പഞ്ചായത്തംഗങ്ങളായ എൻ വി കൃഷ്ണൻകുട്ടി, എം വി ജോണി,രാജൻ ടി വി,സംഗീത ഷൈൻ,നിഷ സജീവ്, ജിംസി മേരി വർഗീസ്,ശോഭന സലീപൻ,മുൻ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ വറുഗീസ് ,വിവിധ രാഷ്ട്രീയ പ്രതിനിധികളായ എം എൻ അജിത്ത്, എം പി ജോസഫ്,ജോർജ് ഇടപ്പരത്തി,പൗലോസ് മുടക്കൻതല,പഞ്ചായത്ത് സെക്രട്ടറി വി.സിന്ധു,ഐ.ഇ.സി നോഡൽ ഓഫീസർ കെ സി സുരേഷ്കുമാർ,സർവ്വേ സൂപ്രണ്ട് പ്രിയങ്ക എച്ച് ,വില്ലേജ് ഓഫീസർ പി.എസ് സന്തോഷ് എന്നിവർ പ്രസംഗിച്ചു. കോലഞ്ചേരിയിൽ ഹരിത പച്ചക്കറി മാർക്കറ്റിനു മുകളിൽ ഡിജിറ്റൽ റീസർവ്വെ ഓഫീസും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.