ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ അഭിഭാഷക അവകാശ സംരക്ഷണ ദിനം ആചരിച്ചു.
കോലഞ്ചേരി:ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ അഭിഭാഷക അവകാശ സംരക്ഷണ
ദിനം ആചരിച്ചു. അഭിഭാഷക സംരക്ഷണ നിയമം നടപ്പിലാക്കുക ,അഭിഭാഷക ക്ഷേമ-നിധി ഫണ്ട് 30 ലക്ഷമായി വർദ്ധിപ്പിക്കുക,വരുമാന പരിധി
ഇല്ലാതെ എല്ലാ ജൂനിയർ അഭിഭാഷകർക്കും പ്രതിമാസം 5000 രൂപ സ്റ്റൈപ്പന്റ് അനുവദിക്കുക ,
പെറ്റി കേസുകൾക്കു മാത്രമായി
സായാഹ്ന കോടതികൾ സ്ഥാപിക്കുക ,കേസുകളുടെ ഓൺലൈൻ ഫയലിങ്ങിനായി
കോടതി ഉദ്യോഗസ്ഥരെ നിയമിക്കുക ,
അഭിഭാഷകർക്കും കുടുംബാംഗങ്ങൾക്കും 5 ലക്ഷം രൂപ
വരെ സൗജന്യ മെഡിക്കൽ സഹായം
പദ്ധതി നടപ്പിലാക്കുക, വെൽഫെയർ എമൗണ്ട് സ്വീകരിച്ചാലും തുടർന്നും പ്രാക്ടീസ് ചെയ്യാൻ അനുവദിക്കുക, പ്രാക്ടീസ് നിർത്തുന്ന മുതിർന്ന അഭിഭാഷകർക്ക് പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അവകാശ സംരക്ഷണ ദിനമായി ആചരിച്ചത്. ലോയേഴ്സ് കോൺഗ്രസ് കോലഞ്ചേരി യൂണിറ്റ് പ്രസിഡൻ്റ് സജോ സക്കറിയ ആൻഡ്രൂസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോലഞ്ചേരി ബാർ അസ്സോസിയേഷൻ പ്രസിഡന്റ് അഡ്വ. ചാൾസ് ടി ഡേവിഡ് ഉദ്ഘാടനം ചെയ്തു. ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: ബാബുടി. ചെറിയാൻ, അഡ്വ. സി. പി. തോമസ്, അഡ്വ. കെ. എ. ബെന്നി, അഡ്വ. കെ.സി. ജിനീബ്, അഡ്വ.കുര്യാക്കോസ്, അഡ്വ. പി.ജി. സുഭാഷ്, അഡ്വ. പി.എസ് മത്തായി, അഡ്വ.ഹരിത ഹരിഹരൻ, അഡ്വ. ആതിര അപ്പുക്കുട്ടൻ, അഡ്വ.ശില്പ ഗോപാലൻ, അഡ്വ. ജോസ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.