മധുരയിൽ നടക്കുന്ന സിപിഎം 24 മത് പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള കൂത്താട്ടുകുളം ഏരിയ സമ്മേളനത്തിന് തുടക്കമായി
കൂത്താട്ടുകുളം : മധുരയിൽ നടക്കുന്ന സിപിഎം 24 മത് പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള കൂത്താട്ടുകുളം ഏരിയ സമ്മേളനത്തിന് തുടക്കമായി. കൂത്താട്ടുകുളം ബ്രിയോ കൺവെൻഷൻ സെന്ററിൽ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മറ്റി അംഗം എസ്. ശർമ്മ ഉദ്ഘാടനം ചെയ്തു. കെ.പി.സലിം അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി.എൻ.മോഹനൻ, സംസ്ഥാന കമ്മറ്റിയംഗം ഗോപി കോട്ടമുറിക്കൽ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.സി.സുരേന്ദ്രൻ, ജോൺ ഫെർണാണ്ടസ്, ടി.സി.ഷിബു,
ഏരിയ സെക്രട്ടറി പി.ബി.രതീഷ്,
സി.എൻ.പ്രഭകുമാർ, ബീന ബാബുരാജ്, ജോഷി സ്കറിയ തുടങ്ങിയവർ പ്രസംഗിച്ചു.
ഏരിയ കമ്മിറ്റി അംഗം പി.എസ്. മോഹനൻ പതാക ഉയർത്തി. കെ.പി.സലിം, ബിജു സൈമൺ, ഒ.എൻ.വിജയൻ, വിജയ ശിവൻ, കെ.ജി.രജ്ഞിത് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു.
ഇന്നും പ്രതിനിധി സമ്മേളനം തുടരും.വെള്ളി വൈകുന്നേരം 5ന് ടി.ബി. ജംങ്ഷനിൽ നിന്നും ചുവപ്പു സേനയുടെ പരേഡും ബഹുജന റാലിയും നടക്കും.
തുടർന്ന് സ്വകാര്യ ബസ് സ്റ്റാൻഡിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് മൂവാറ്റുപുഴ എയ്ഞ്ചൽ വോയിസിൻ്റ ഗാനമേളയും ഉണ്ടായിരിക്കും.
ഫോട്ടോ : കൂത്താട്ടുകുളം ബ്രിയോ കൺവെൻഷൻ സെന്ററിൽ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മറ്റി അംഗം എസ്. ശർമ്മ ഉദ്ഘാടനം പെയ്യുന്നു