ലോഗോ ക്ഷണിക്കുന്നു
പിറവം : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ( കെ എസ് ടി എ ) എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പ്രചരണാർത്ഥമുള്ള ലോഗോ മത്സരാടിസ്ഥാനത്തിൽ തയ്യാറാക്കുന്നു. ജില്ലയിലെ പൊതു വിദ്യാലയങ്ങളിൽ സേവനം അനുഷ്ഠിക്കുന്ന അദ്ധ്യാപകർക്ക് മത്സരത്തിൽ പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ രചയിതാവിന് പൊതു സമ്മേളനത്തിൽ വച്ച് ഉപഹാരം നൽകുന്നതാണ്. കേന്ദ്ര അവഗണനയ്ക്കെതിരെ പോരാടുക, നവകേരളത്തിനായി അണിചേരുക എന്നതാണ് സമ്മേളന മുദ്രാവാക്യം. 2025 ജനുവരി 18, 19 തീയതികളിൽ പിറവത്താണ് സമ്മേളനം ചേരുന്നത്.
തയ്യാറാക്കിയ ലോഗോ ഡിസംബർ 5 ന് മുമ്പായി [email protected] എന്ന വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് എം എ അനിൽകുമാറിനെ (ജനറൽ കൺവീനർ) ബന്ധപ്പെടണം. ഫോൺ നമ്പർ : 8921668
404
