ഷട്കാല ഗോവിന്ദ മാരാർ സംഗീതോത്സവത്തിന് നാളെ തിരി തെളിയും
പിറവം : കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ഷട്കാല ഗോവിന്ദ മാരാർ സംഗീതോത്സവം ശനി ഞായർ ദിവസങ്ങളിൽ രാമമംഗലം ഷ്ടകാല ഗോവിന്ദ മാരാർ സ്മാരക കലാസമിതിയിൽ നടക്കും.
ശനി രാവിലെ 9 മുതൽ താഴുത്തേടത്ത് മുരളീധര മാരാർ അവതരിപ്പിക്കുന്ന കേളി, തുടർന്ന് സോപാന സംഗീതം, പഞ്ചരത്ന കീർത്തനാലാപനം, പരിഷവാദ്യം. 5.30 ന് അഡ്വ.അനൂപ് ജേക്കബ് എം.എൽ.എ യുടെ അധ്യക്ഷതയിൽ അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടിമാരാർ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും.7 ന് ഡോ.സദനം കെ ഹരികുമാറിൻ്റെ സംഗീത കച്ചേരി. ഞായർ പകൽ 10ന് ഷട്കാല ഗോവിദ പഞ്ചരത്ന കീർത്തനാലാപനം, സോപാന സംഗീതം. 5 ന് സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത എൽദോസ് ഉദ്ഘാടനം ചെയ്യും. 7 ന് ഡോ.രാജശ്രീ വാര്യരുടെ ഭരതനാട്യം
.