ശ്രേഷ്ഠ കാതോലിക്ക ബാവയുടെ കബറടക്ക ശുശ്രൂഷ – പുത്തൻകുരിശ് പോലീസിൻ്റെ ഗതാഗത നിയന്ത്രണ മുന്നറിയിപ്പ്.
കോലഞ്ചേരി :യാക്കോബായ സഭാ അധ്യക്ഷൻ ബസോലിയോസ് തോമസ് പ്രഥമൻ കത്തോലിക്ക ബാവയുടെ കബറടക്ക ശുശ്രൂഷയിൽ പങ്കെടുക്കാൻ പതിനായിരകണക്കിന് വിശ്വാസികളും, വി. ഐ. പികളും എത്തിച്ചേരുന്നതിനാൽ നാളെ പുത്തൻകുരിശിലും പരിസര പ്രദേശങ്ങളിലും താഴെ വിവരിക്കുന്ന വിധത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതാണെന്ന് പുത്തൻ കുരിശ് ഡി.വൈ.എസ്.പി വി.ടി. ഷാജൻ അറിയിച്ചു.
ഇന്ന് രാവിലെ 10 മണി മുതൽ മൂവാറ്റുപുഴ, കോലഞ്ചേരി ഭാഗത്തുനിന്നും എറണാകുളം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ ചൂണ്ടി ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മീമ്പാറ, കുറിഞ്ഞി, തിരുവാണിയൂർ. വെണ്ണിക്കുളം. ശാസ്താമുഗൾ വഴി തിരുവാങ്കുളത്തേക്ക് പോകേണ്ടതാണ്.
തിരുവാങ്കുളം ഭാഗത്തുനിന്നും മൂവാറ്റുപുഴ ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങൾ കൊച്ചി – മധുര ദേശീയ പാത വഴി പോകാവുന്നതാണ്.
> കോലഞ്ചേരി മുതൽ മാനാന്തടം വരെ ടി റോഡിൽ യാതൊരു വിധ പാർക്കിങ്ങും അനുവദിക്കുന്നതല്ല.
> അന്തിമോപചാരം അർപ്പിക്കുന്നതിനായി മൂവാറ്റുപുഴ ഭാഗത്തുനിന്നും വരുന്ന വലിയ വാഹനങ്ങൾ കാവുംതാഴത്ത് ആളുകളെ ഇറക്കി ശാസ്താമുകൾ- വെണ്ണിക്കുളം റോഡിൽ ചെയ്യേണ്ടതാണ്. വശത്ത് പാർക്ക്
> തിരുവാങ്കുളം ഭാഗത്തു നിന്നും വരുന്ന വലിയ വാഹനങ്ങൽ പുത്തൻകുരിശ് പെട്രാൾ പമ്പിന് മുന്നിൽ ആളുകളെ ഇറക്കി പത്താംമൈൽ പട്ടിമറ്റം റോഡിലോ, കോലഞ്ചേരി ഹിൽ ടോപ്പ് മൈതാനത്തോ പാർക്ക് ചെയ്യേണ്ടതാണ്.
> ചെറിയ വാഹനത്തിൽ വരുന്നവർ വാഹനങ്ങൾ കാവുതാഴം ഗ്രൗണ്ട്. എം. ജെ.എസ്.എസ്.എ സ്ക്കൂൾ ഗ്രൗണ്ട്. എം.ജെ.എസ്.എസ്.എ ചാപ്പൽ ഗ്രൗണ്ട്. മലേകുരിശ് ദയറ ഭാഗത്തും പാർക്ക് ചെയ്യേണ്ടതാണ്. കൂടാതെ വാഹനങ്ങൽ പാർക്ക് ചെയ്യുന്നതിനായി മുത്തൂറ്റ് എഞ്ചിനിയറിംഗ് കോളേജ് ഗ്രൗണ്ട്’. ബി.ടി.സി സ്കൂൾ ഗ്രൗണ്ട്. കത്തോലിക്ക പള്ളിക്ക് പുറകുവശം ഗ്രൗണ്ട്
കോലഞ്ചേരി പള്ളി ഗ്രൗണ്ട്. വടവുകോട് കാളവയൽ ഗ്രൗണ്ട്. രാജർഷി സ്ക്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുവേണ്ട ക്രമീകരണങ്ങൾ പോലീസിൻറ
നിർദ്ദേശപ്രകാരം സംഘാടകർ ഏർപ്പാടാക്കിയിട്ടുള്ളതാണ്.നാളെ രാവിലെ 10 മണി മുതൽ കുറിഞ്ഞി-പുത്തൻകുരിശ് റോഡിൽ മലേക്കുരിശ് ഭാഗത്തു നിന്നും പുത്തൻകുരിശ് ടൗണിലേക്കോ, കാവുംതാഴം ജംഗ്ഷനിലേസ്കോ വാഹന ഗതാഗതം അനുവദിക്കുന്നതല്ല.
സുഗമമായ ക്രമീകരണങ്ങൾക്കായി പോലീസ് ഏർപ്പെടുത്തിയിട്ടുള്ള താല്ക്കാലിക ട്രാഫിക് പരിഷ്കരണങ്ങളുമായി പൊതുജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്ന് പുത്തൻകുരിശ് പോലീസ് അഭ്യർത്ഥിക്കുന്നുണ്ട്.
Get Outlook for Android