പി.സി. ചാക്കോ അനുശോചിച്ചു.
കോലഞ്ചേരി: മലങ്കര യാക്കോബായ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ ബസ്സേലിയോസ് തോമസ് പ്രഥമൻ ശ്രേഷ്ഠ കാതോലിക്ക ബാവയുടെ വിയോഗത്തിൽ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ അനുശോചിച്ചു. കേരളത്തിലെ ക്രൈസ്തവ മതമേലദ്ധ്യക്ഷൻമാരിൽ ഏറ്റവും മുതിർന്നയാൾ എന്ന ബഹുമതി എന്നും ബാവക്കുണ്ടായിരുന്നു.അന്ത്യോഖ്യാ വിശ്വാസ സംരക്ഷകൻ എന്ന നിലയിൽ നിരവധിയായ നിയമ പോരാട്ടങ്ങൾ നടത്തി ഒരു സഭയെയും അതിൻ്റെ വിശ്വാസികളെയും സംരക്ഷിച്ചു നിന്ന ആ വലിയ ഇടയൻ്റെ വേർപാട് ലോകമെമ്പാടുമുള്ള പാത്രിയാര്‍ക്കീസ് വിശ്വാസ സമൂഹത്തിന് ഒരു തീരാനഷ്ടമാണ്. യാക്കോബായ സഭാ വിശ്വാസികളുടെ ദു:ഖത്തിൽ പങ്കുചേരുന്നതായും പി.സി. ചാക്കോ അറിയിച്ചു.