Back To Top

October 29, 2024

പിറവം എംഎല്‍എയുടെയും മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെയും അനാസ്ഥ; ബഹുജന മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ച്‌ എല്‍ഡിഎഫ്

By

മുളന്തുരുത്തി : മുളന്തുരുത്തി ചെങ്ങോലപ്പാലം മേല്‍പ്പാലത്തിന്റെ അപ്രോച്ച്‌ റോഡ് നിർമ്മാണം ഉടൻ പൂർത്തീകരിക്കുക, നിർമ്മാണത്തിൻ്റെ പേര് പറഞ്ഞു പാടം നികത്തി കോണ്‍ഗ്രസ് നേതാവിന്റെ റിസോർട്ടിലേക്ക് റോഡ് നിർമ്മിക്കുന്നതിനുള്ള യുഡിഎഫ് പഞ്ചായത്ത് ഭരണസമിതിയുടെ നീക്കം അവസാനിപ്പിക്കുക, ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിന് മുൻപ് അടിയന്തരമായി ചെങ്ങോലപ്പാടം സർവ്വീസ് റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കുക, നിർമ്മാണം പൂർത്തിയായ പെരുമ്ബിള്ളി ടേക്ക് എ ബ്രേക്ക് ഉടൻ പ്രവർത്തനം ആരംഭിക്കുക, പള്ളിത്താഴം ബസ് സ്റ്റാൻഡില്‍ യാത്രക്കാർക്ക് വെയിലും മഴയും കൊള്ളാതെ ബസ് കാത്തു നില്‍ക്കുന്നതിനുള്ള വിപുലമായ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടായിരുന്നു എല്‍ഡിഎഫ് മുളന്തുരുത്തി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുളന്തുരുത്തി തിരുകൊച്ചി മാർക്കറ്റില്‍ നിന്ന് ഗ്രാമപഞ്ചായത്തിലേക്ക് ബഹുജന മാർച്ച്‌ സംഘടിപ്പിച്ചത്.അപ്രോച്ച്‌ റോഡിൻ്റെ നിർമ്മാണം മാർച്ച്‌ മാസത്തില്‍ പൂർത്തീകരിക്കും എന്ന് അറിയിച്ചിരുന്നെങ്കിലും നാളിതുവരെ നിർമ്മാണം പൂർത്തീകരിച്ചിട്ടില്ല. സർവ്വീസ് റോഡിൻ്റെ ശോചനീയവസ്ഥയും ഉള്‍പ്പെടെ ഉള്ള വിഷയങ്ങള്‍ പരിഹരിക്കുന്നത് എം.എല്‍ എ നാളിതുവരെ യാതൊരു വിധ ഇടപെടലും നടത്തുന്നില്ല എന്ന മാത്രമല്ല യു ഡി.എഫ് ഭരണസമിതിയുടെ പാടം നികത്തി റോഡ് നിർമ്മാണത്തിനുള്ള വഴിവിട്ട നീക്കത്തിന് പിന്തുണ നല്‍കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇത് ജനവഞ്ചനയെന്ന് എല്‍ഡിഎഫ് ആരോപിച്ചു.കേരള കോണ്‍ഗ്രസ് (എം) മണ്ഡലം വൈസ് ചെയർമാൻ പി.പി. ജോണ്‍സ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറി പി.ഡി.രമേശൻ, ആർ ജെ ഡി ജില്ലാ സെക്രട്ടറി പി.വി. ദുർഗ്ഗാപ്രസാദ്, എ.ഐ.റ്റിയു സി ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.സി. മണി, കേരള കോണ്‍ഗ്രസ് (എം) മുളന്തുരുത്തി മണ്ഡലം പ്രസിഡൻറ് ജിബി ഏലിയാസ്, സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ.എ ജോഷി , അരുണ്‍ പോട്ടയില്‍ എന്നിവർ സംസാരിച്ചു.

 

ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് എം എല്‍ എയും ഗ്രാമപഞ്ചായത്ത് യു ഡി.എഫ് ഭരണസമിതിയും ഇടപെടുന്നതു വരെ തുടർസമരം സംഘടിപ്പിക്കുമെന്ന് എല്‍ഡിഎഫ് പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.

Prev Post

പിറവം നഗരസഭാ ചെയര്‍പേഴ്സണ്‍ രാജിവയ്ക്കണമെന്ന് യുഡിഎഫ്

Next Post

തിരുമറയൂർ നെല്ലിക്കൽ രാജൻ പീറ്റർ 70 നിര്യാതനായി.

post-bars