സംരംഭകത്വ ശില്പശാല
പിറവം : വ്യവസായ വാണിജ്യ വകുപ്പ് നടപ്പിലാക്കിവരുന്ന സംരംഭകത്വ പ്രോത്സാഹന പദ്ധതികൾ, ആനുകൂല്യങ്ങൾ എന്നിവയെ കുറിച്ച് അറിയാൻ പിറവം നഗരസഭയിൽ (നഗരസഭ കാര്യാലയം അഞ്ചാം നില) 2024 ഒക്ടോബർ 23 ബുധനാഴ്ച രാവിലെ 10:30 ന് സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു . 15 – 75% വരെ സബ്സിഡി ലഭിക്കുന്ന വിവിധ സംരംഭക സഹായ പദ്ധതികൾ, പുതിയ സംരംഭങ്ങൾക്ക് 6% പലിശ ഇളവോട് കൂടിയ വായ്പകൾ, വിവിധ ലൈസൻസ് നടപടിക്രമങ്ങൾ,
സബ്സിഡിയോട് കൂടി എം.എസ്.എം.ഇ. ഇൻഷുറൻസ് ,
ഭക്ഷ്യ സംസ്കരണ മേഖലയിലെ പദ്ധതികൾ എന്നിവയെക്കുറിച്ചും ശിൽപ്പശാലയിൽ വിശദീകരിക്കും.
രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെടുക : 8281919880,7012459138
