Back To Top

October 5, 2024

കാവനാൽച്ചിറ നന്നാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പഞ്ചായത്തിന് നിവേദനം നല്കി.

By

 

കോലഞ്ചേരി:പുത്തൻകുരിശ് എട്ടാം വാർഡിൽ പുത്തൻകുരിശ് ടൗണിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കാവനാൽച്ചിറ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചിറ കാടുകേറി മൂടി നശിച്ചു കിടക്കാൻ തുടങ്ങിയിട്ട് നാളുകൾ കുറെയായി.നാട്ടുകാർ കൃഷിക്കും മറ്റു ആവശ്യങ്ങൾക്കും സ്ഥിരമായി ഉപയോഗിച്ച് വന്നിരുന്ന ഒരു കുടിവെള്ള സ്രോതസ് കൂടിയാണ് ഈ ചിറ.ഈ ചിറയോട് ചേർന്ന് പുത്തൻകുരിശ് ടൗണിൽ നിന്നും വെള്ളം ഒഴുകി പോകുന്നതിനുള്ള കാനയും ഉണ്ടായിരുന്നു. എന്നാൽ നിലവിൽ ഇത് കാട് കയറി മൂടപ്പെട്ട നിലയിലാണ്. നാട്ടുകാർക്ക് ഉപയോഗപ്രദമാകുന്ന നിലയിൽ കാവനാച്ചിറ കാടുവെട്ടി കെട്ടി അഴുക്ക് നീക്കം ചെയ്ത് സംരക്ഷിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പുത്തൻകുരിശ് ഐ. എൻ ടി യൂ സി മണ്ഡലം പ്രസിഡന്റ്‌ അരുൺ പാലിയത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം സമർപ്പിച്ചു.മറ്റു നേതാക്കളായ മനോജ്‌ കാരക്കാട്ട്,ജോർജ്‌ വർക്കി, എനിൽ ജോയ്, എം എം ലത്തീഫ്,ബിനിത പീറ്റർ,എന്നിവരും സന്നിഹിതരായിരുന്നു.

 

Get Outlook for Android

Prev Post

വാഹന അപകടത്തിൽ മരണമടഞ്ഞ എട്ടു വയസ്സുകാരി ആരാധ്യ അരുണിന്റെ സംസ്കാരം നടത്തി.

Next Post

ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷൻ മേഖല സമ്മേളനം .

post-bars