Back To Top

October 1, 2024

നാഷണൽഹൈവേ നവീകരണപ്രവർത്തനങ്ങൾ ഇഴഞ്ഞ് നീങ്ങുന്നുവെന്ന് എം പി. ബെന്നി ബഹനാൻ. ദേശീയ പാതയിൽ എം.പി. സന്ദർശനം നടത്തി.

By

 

കോലഞ്ചേരി: കൊച്ചി ധനുഷ് കോടി ദേശീയപാതയുടെ നവീകരണ പ്രവർത്തനങ്ങളുടെ മെല്ലെപ്പോക്കും നിർമാണപ്രവർത്തനങ്ങളിലെ അപാകതയും പരിഹരിക്കുന്നതിന് നാഷണൽ ഹൈവേ ഉദ്യോഗസ്ഥരുമായി ചാലക്കുടി എം. പി ബെന്നി ബെഹനാൻ കൂടി കാഴ്ച്ച നടത്തി.ഇന്നലെ വൈകിട്ട് 3 മണി മുതൽ പെരുവംമുഴി,തോന്നിക്ക, കോലഞ്ചേരി,ചൂണ്ടി,പുത്തൻകുരിശ്,മാമല തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ എം.പി. വിലയിരുത്തി. പൂർത്തീകരിക്കണ്ട പണിയുടെ 25 ശതമാനം പ്രവൃത്തികൾ മാത്രമാണ് ചെയ്ത് തീർത്തിട്ടുള്ളു എന്നും നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നടപടികൾ കൈകൊള്ളുമെന്നും ചാലക്കുടി എം.പി. ബെന്നി ബഹനാൻ പറഞ്ഞു. ഒട്ടും വൈകാതെ പ്രൊജക്ട് എൻജിനീയറുടെ സാന്നിധ്യത്തിൽ വിപുലമായ യോഗം വിളിച്ച് കൂട്ടുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. വ്യാപാരികൾ, നാട്ടുകാർ, വാഹന യാത്രക്കാർ, പൊതു പ്രവർത്തകർ തുടങ്ങിയവർ റോഡുമായി ബന്ധപ്പെട്ട പരാതികളുമായി എം.പി.ക്ക് മുന്നിൽ എത്തിയിരുന്നു. റോഡ് വശങ്ങളിലെ പടുകൂറ്റൻ മരങ്ങൾ വെട്ടിയതിൻ്റെ അവശിഷ്ടങ്ങൾ ഉടൻ തന്നെ റോഡ് വക്കിൽ നിന്ന് നീക്കം ചെയ്യാൻ ഉദ്യോഗസ്ഥരോട് എം.പി. നിർദ്ദേശിച്ചു. മരം മുറിച്ച് മാറ്റാനായി കഴിഞ്ഞ ദിവസം മണിക്കൂറോളം ദേശീയപാത അടച്ചിട്ടത് വൻ പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു.

നാഷണൽ ഹൈവേ പ്രോജക്ട് എൻജിനീയർ ജീവൻ, കരാർ കമ്പനിയുടെ ഉദ്യോഗസ്ഥർ, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ സി.പി ജോയ്, പൂതൃക്ക പഞ്ചായത്ത് പ്രസിഡണ്ട് ടി പി വർഗീസ്, ജെയിംസ് പാറേക്കാട്ടിൽ, വി എം ജോർജ് കെ പി സ്കറിയ,മനോജ്‌ കാരക്കാട്, ശ്രീ വത്സലൻ പിള്ള, അരുൺ പാലിയത്, ജോർജ് കെ ജോൺ, പി ഐ ബാബു, സജി കെ എ, കെ.വി.ജോർജ് തുടങ്ങിയവർ എം.പി യോടൊപ്പം ഉണ്ടായിരുന്നു.

 

(സജോ സക്കറിയ ആൻഡ്രൂസ് – കോലഞ്ചേരി)

 

ഫോട്ടോ: 1.കൊച്ചി-ധനുഷ്കോടി ദേശീയപാത പെരുവം മൂഴിയിൽ ചാലക്കുടി എം.പി ബെന്നി ബഹനാൻ സന്ദർശനം നടത്തുന്നു.

 

ഫോട്ടോ: 2)കൊച്ചി-ധനുഷ് കോടി ദേശീയ പാത ചൂണ്ടിയിൽ റോഡ് വക്കിൽ കൂട്ടിയിട്ടിരിക്കുന്ന മര കഷണങ്ങൾ.

Prev Post

മരത്തിൽ കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളിക്ക് രക്ഷകരായി ഫയർ ആൻഡ് റെസ്ക്യൂ സേന എത്തി.

Next Post

മണീട് വ്യാപാരി വ്യവസായി കുടുംബ സംഗമം നടത്തി.

post-bars