Back To Top

November 9, 2025

ഷഡ്കാല ഗോവിന്ദമാരാർ സംഗീതോത്സവത്തിന് തുടക്കമായിx

 

പിറവം : ഷഡ്കാല ഗോവിന്ദമാരാരുടെ സ്മരണയ്ക്കായി കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ദ്വിദിന നൃത്ത വാദ്യ സംഗീതോത്സവത്തിന് രാമമംഗലത്ത്‌ തുടക്കമായി. സംഗീതത നാടക അക്കാദമി ചെയർമാൻ പത്മശ്രീ ശങ്കരൻകുട്ടി മാരാർ ഉദ്‌ഘാടനം നിർവ്വഹിച്ചു. താഴ്ത്തേടത്ത് മുരളീധരമാരാരും സംഘവും അവതരിപ്പിച്ച കേളിയോടെയാണ് സംഗീതോത്സവം ആരംഭിച്ചത്. തുടർന്ന് തൃക്കാമ്പുറം ജയന്റെ സോപാന സംഗീതവും, സോപാന സംഗീതാർച്ചനയും നടന്നു. നന്ദിനി വർമ്മയുടെ തായമ്പകയും അരങ്ങേറി. വൈകിട്ട് നടന്ന സാംസ്‌കാരിക സമ്മേളനം അഡ്വ.അനൂപ് ജേക്കബ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി അധ്യക്ഷനായി.ആർ.എൽ.വി ദാമോദര പിഷാരടിയെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.വി.സ്റ്റീഫൻ, കലാസമിതി പ്രസിഡന്റ് പ്രൊഫ.ജോർജ് എസ് പോൾ, സെക്രട്ടറി കെ ജയചന്ദ്രൻ നായർ, ടി.കെ.അലക്‌സാണ്ടർ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ഡോ.ബേബി ശ്രീറാം സംഗീത കച്ചേരി അവതരിപ്പിച്ചു.

 

ചിത്രം : ഷഡ്കാല ഗോവിന്ദമാരാരുടെ സ്മരണയ്ക്കായി സംഘടിപ്പിക്കുന്ന ദ്വിദിന നൃത്ത വാദ്യ സംഗീതോത്സവവം സംഗീതത നാടക അക്കാദമി ചെയർമാൻ പത്മശ്രീ ശങ്കരൻകുട്ടി മാരാർ ഉദ്‌ഘാടനം ചെയ്യുന്നു.

 

Prev Post

വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടൽ യൂ ഡി ഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ഉപരോധ…

Next Post

താന്നിമരം മുറിച്ചു മാറ്റാൻ നീക്കം: പ്രതിഷേധിച്ചു

post-bars