മണീടിൽ ലോക മണ്ണ് ദിനാഘോഷം നടത്തി.
പിറവം : മണ്ണ് പര്യവേഷണ- മണ്ണു സംരക്ഷണ വൂപ്പിൻ്റെ ആഭിമുഖ്യത്തിൽ എറണാകുളം ജില്ലയിലെ ലോക മണ്ണ് ദിനാഘോഷങ്ങൾ മണീട് പഞ്ചായത്തിൽ അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. ഉദ്‌ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡണ്ട് പോൾ വർഗ്ഗീസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയയോഗത്തിൽ മണ്ണ് പര്യവേക്ഷണ അസി:ഡയറക്ടർ പി. പ്രീതി ,
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.കെ. പ്രദീപ് ജ്യോതി രാജീവ് , , മോളി തോമസ്, ജോബ് പി.എസ്. അനീഷ് സി.ടി., മിനി തങ്കപ്പൻ, വി.ജെ. ജോസഫ്, ശോഭ ഏലിയാസ് , സോജൻ എ.കെ. , മിനു മോൻസി,രഞ്ജി സുരേഷ് ഉഷാ രാമചന്ദ്രൻ, രത്നാഭായി തുടങ്ങിയവർ സംബന്ധിച്ചു. . തുടർന്ന് മണ്ണിന്റെ ഫലഭുഷ്ടി നിർണ്ണയിച്ച് പരിഹാര മാർഗ്ഗങ്ങളും ശുപാർശകളും രേഖപ്പെടുത്തിയ സോയിൽ ഹെൽത്ത് കാർഡുകൾ കർഷകർക്ക് വിതരണം ചെയ്തു
മത്സര വിജയികൾക്ക് സമ്മാനദാനവും നടത്തി . പഞ്ചായത്തിലെ മികച്ച കർഷകനേയും, വനിതാ കർഷകയേയും ആദരിച്ചു. മണ്ണിൻ്റെ ആരോഗ്യ പരിപാലനം എന്ന വിഷയത്തിൽ റിട്ട .അസിസ്റ്റൻ്റ് ഡയറക്ടർ കൃഷിവകുപ്പ് ബിജുമോൻ സക്കറിയ കാർഷിക സെമിനാർ നയിച്ചു. ചടങ്ങിൽ മണീട് കൃഷി ഓഫീസർ മേരിമോൾ ജേക്കബ് നന്ദി രേഖപ്പെടുത്തി.
ചിത്രം : മണ്ണ് പര്യവേഷണ- മണ്ണു സംരക്ഷണ വൂപ്പിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ലോക മണ്ണ് ദിനാഘോഷങ്ങൾ മണീടിൽ അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. ഉദ്‌ഘാടനം ചെയ്യുന്നു.