ലോക പുകയില വിരുദ്ധ ദിനാചാരണം നടത്തി
കോലഞ്ചേരി: എം.ഓ.എസ്.സി നഴ്സിങ് കോളജിലെ കമ്മ്യൂണിറ്റി ഹെൽത്ത് നഴ്സിങ് വിഭാഗത്തിന്റെയും സാമൂഹിക ആരോഗ്യ കേന്ദ്രം രാമമംഗലം, കടയിരുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു. കടയിരുപ്പ് ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. അൻവർ അബ്ബാസ്സുo, രാമമംഗലം ആരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജൻ ഡോ. സായി ശങ്കർ എന്നിവർ പരിപാടി ഉദ്ഘാടനം ചെയ്തു. നഴ്സിങ് വിദ്യാർഥികൾ പുകയിലയുടെ ദൂഷ്യ വശങ്ങളെക്കുറിച്ചു പൊതു ജനങ്ങൾക്കായി ബോധവൽക്കരണവും, ആരോഗ്യ ബോധ്യവൽക്കരണ നാടകവും സംഘടിപ്പിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി എം.ഓ.എസ്.സി. മെഡിക്കൽ കോളജ് ഹോസ്പിറ്റലിലെ ഡി അഡിക്ഷൻ സെന്റർ പ്രൊജക്റ്റ് ഡയറക്ടർ ഫ്രാൻസിസ് മൂത്തേടൻ നഴ്സിങ് വിദ്യാർഥികൾക്ക് ബോധവൽകരണ ക്ലാസ്സ് എടുത്തു