Back To Top

December 16, 2024

കക്കാട് ശ്രീപുരുഷമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിശ്വരൂപ ദർശന മഹോത്സവത്തിന് തുടക്കമായി.

By

 

പിറവം: വിശ്വരൂപം പ്രതിഷ്ഠയായുള്ള അപൂർവം വൈഷ്ണവ ക്ഷേത്രങ്ങളിൽ ഒന്നായ കക്കാട് ശ്രീപുരുഷമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിശ്വരൂപ ദർശന മഹോത്സവത്തിന് തുടക്കമായി. ഡിസംബർ 16 മുതൽ ജനുവരി രണ്ടുവരെയാണ് വിശ്വരൂപ ദർശനം.

മഹാഭാരത യുദ്ധ നാളുകളാണിതെന്നാണ് വിശ്വാസിക്കുന്നത്. യുദ്ധാരംഭത്തില്‍ ഭഗവാന്‍ അര്‍ജുനന് വിശ്വരൂപം കാണിച്ചു കൊടുത്തതിനെ അനുസ്മരിപ്പിക്കുന്നതാണ് വിശ്വരൂപ ഭാവത്തിലുളള ശ്രീകൃഷ്ണ പ്രതിഷ്ഠയിുളള ക്ഷേത്രത്തിലെ വിശ്വരൂപ ദര്‍ശന മഹോത്സവം.

മഹാഭാരത യുദ്ധാരംഭത്തിൽ അർജുനന് ഭഗവാൻ വിശ്വരൂപം കാണിച്ചു കൊടുത്തതിനെ അനുസ്മരിച്ച് മൂലവിഗ്രഹത്തിൽ വിശ്വരൂപഭാവത്തിലുളള ഗോളക ചാർത്തിയാണ് ദർശനമൊരുക്കുന്നത്.

രാവിലെ ഉഷ: പൂജ കഴിഞ്ഞ് 6 ന് നട തുറക്കുന്നതോടെ ആരംഭിക്കുന്ന ദര്‍ശനം 11 വരെ തുടരും. വൈകീട്ട് 5 മുതല്‍ രാത്രി 8 വരെയാണ് ദര്‍ശനം. വൈകീട്ട് വിശേഷാൽ ദീപാരാധനയുണ്ട്. ഈ ദിവസങ്ങളിൽ വിശ്വരൂപ പൂജ, മംഗല്യ പൂജ, വിദ്യാഗോപാല മന്ത്രാർച്ചന തുടങ്ങിയ വിശേഷാൽ പൂജകളുമുണ്ട്. വിദ്യാഗോപാല മന്ത്രം ജപിച്ച സാരസ്വതം ഘൃതം ക്ഷേത്രത്തിൽ ലഭിക്കും. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി കാവനാട് പരമേശ്വരൻ നമ്പൂതിരി, മേൽശാന്തി ശങ്കർ ദാസ് നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിച്ചു. ക്ഷേത്ര സമിതി ഭാരവാഹികളായ ആർ. പ്രശാന്ത്, പ്രമോദ് കുമാർ കെ.എം, ശ്രീജിത്ത് ചൂർവേലിൽ, സി.എൻ വിനീത് കുമാർ, സി.എം അഭിലാഷ്, എ.എ അഖിലേഷ്, എസ്. ദിനേശ്, പ്രശാന്ത് കെ.നായർ, കെ.ജി ജയൻ, എസ്. ശ്രീജിത്ത്, കെ.എൻ ശരത്, എ.എ അഭിലാഷ് എന്നിവർ എന്നിവർ നേതൃത്വം നൽകി.

 

ചിത്രം: കക്കാട് ശ്രീപുരുഷമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിശ്വരൂപ ദർശന മഹോത്സവത്തിന് തുടക്കം കുറിച്ച് ഭഗവാന് ചാർത്താനുള്ള വിശ്വരൂപഗോളക ശ്രീലകത്തേക്ക് എഴുന്നള്ളിക്കുന്നു.

Prev Post

പിറവം ടൗണിൽ തണൽ മരം മറിഞ്ഞു വീണ് വൈദുതി ബന്ധം താറുമാറായി. ഗതാഗതം…

Next Post

പിറവം നിയോജകമണ്ഡലത്തിലെ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനം – അവലോകന യോഗം ചേർന്നു.

post-bars