രാഷ്ട്രീയ സ്വയംസേവക സംഘം പിറവം ഖണ്ഡിന്റെ ആഭിമുഖ്യത്തിൽ വിജയദശമി ആഘോഷവും പഥസഞ്ചലനവും
പിറവം : രാഷ്ട്രീയ സ്വയംസേവക സംഘം പിറവം ഖണ്ഡിന്റെ ആഭിമുഖ്യത്തിൽ വിജയദശമി ആഘോഷവും പഥസഞ്ചലനവും നടന്നു. പിറവം മാം ഓഡിറ്റോറിയത്തിന് സമീപത്തു നിന്നും ആരംഭിച്ച പഥസഞ്ചലനം പിറവം ടൗൺ ചുറ്റി പിഷാരു കോവിൽ ദേവീക്ഷേത്രാങ്കണത്തിൽ സമാപിച്ചു. തുടർന്ന് നാഷണൽ എക്സ് സർവീസ് മെൻ കോഡിനേഷൻ കമ്മറ്റി എറണാകുളം ജില്ലാ പ്രസിഡണ്ട് എം. എൻ അപ്പുക്കുട്ടൻ അധ്യക്ഷനായ ചടങ്ങിൽ ദക്ഷിണകേരള പ്രാന്ത് ധർമ്മ ജാഗരൺ സമന്വയ ഗതിവിധി സംയോജക്എം ആർ കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി.എൻഎസ് ബാബു. , എം. സി വിൻസൻറ് എന്നിവർ സംസാരിച്ചു. എം എൻ വിനോദ്, ജിതിൻ രവി, ജിഎസ് ബൈജു, ജിനു വി .പി., ടി.കെ അജി ഉണ്ണികൃഷ്ണൻ കളമ്പൂർ, എന്നിവർ നേതൃത്വം നൽകി.
ചിത്രം : രാഷ്ട്രീയ സ്വയംസേവക സംഘം പിറവത്ത് നടത്തിയ വിജയദശമി ആഘോഷവും പഥസഞ്ചലനവും .