എസ് ആർ വി യു പി സ്കൂളിൽ വിദ്യാരംഗം ഉദ്ഘാടനം നടത്തി
കോലഞ്ചേരി:മഴുവന്നൂർ എസ്ആർവി യുപി സ്കൂളിൽ വിദ്യാരംഗത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം വായനാപൂർണ്ണിമ ചീഫ് കോ-ഓഡിനേറ്റർ ഇ. വി. നാരായണൻ നിർവഹിച്ചു. ഒരുവർഷം നീണ്ടുനിൽക്കുന്ന വിവിധങ്ങളായ പ്രവർത്തനങ്ങളുടെ പദ്ധതി പ്രകാശനം നിർവഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ അനിയൻ പി ജോൺ അധ്യക്ഷത വഹിച്ചു. ബിജു വർഗീസ്, ബൈജു കെ കെ, ആശാ കുര്യാക്കോസ്, പ്രമീള കെ,സീന കുര്യാക്കോസ്, ദിവ്യ ആർ എന്നിവർ പ്രസംഗിച്ചു.