വൈദ്യുതി ചാർജ് വർദ്ധനവ് – വിവിധ സംഘടനകൾ പ്രതിഷേധിച്ചു.
പിറവം : അമിതമായ വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ചു കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിറവത്ത് പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു.
പിറവം കെ എസ് ഇ ബി ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ യോഗം ഡിസിസി സെക്രട്ടറി കെ ആർ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അരുൺ കല്ലറക്കൽ അധ്യക്ഷത വഹിച്ചു. ഷാജു ഇലഞ്ഞിമറ്റം, ജിൻസി രാജു, വത്സല വർഗീസ് , പ്രശാന്ത് മമ്പുറം , ജെയ്സൺ പുളിക്കൽ, എലിയാസ് ഈനാകുളം, തമ്പി പുതുവാക്കുന്നേൽ , അഡ്വ. ചന്ദ്രശേഖരൻ, പ്രദീപ് കൃഷ്ണൻകുട്ടി, സിറിൽ ചെമ്മനാട്ട്, വർഗീസ് തൂമ്പാപ്പുറം തുടങ്ങിയവർ നേതൃത്വം നൽകി.
പിറവം : വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ ബി.ജെ.പി.യുടെ നേതൃത്വത്തിൽ നടന്ന പിറവത്ത് നടന്ന പ്രതിഷേധ ധർണ്ണ മണ്ഡലം പ്രസിഡന്റ് സിജു ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സാബു ആലക്കൻ അധ്യക്ഷനായി. പ്രതീഷ് ടി, ബിജിമോൻ ചേലക്കൽ, ശശി മാധവൻ, വിനോദ് മഹാദേവൻ, ഷീജാ പരമേശ്വരൻ, എൻ എം സുരേഷ്, ടി കെ പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.
ചിത്രം : വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ചു കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിറവത്ത് പന്തം കൊളുത്തി പ്രകടനം.