Back To Top

December 11, 2024

കാക്കൂർ ഗവ.എൽ.പി സ്കൂളിൽ വന്നോളി തിന്നോളി പലഹാരമേള സംഘടിപ്പിച്ചു

By

തിരുമാറാടി : കാക്കൂർ ഗവ.എൽ.പി സ്കൂളിൽ വന്നോളി തിന്നോളി പലഹാരമേള സംഘടിപ്പിച്ചു . വ്യത്യസ്തങ്ങളായ നാടൻ പലഹാരങ്ങൾ കുട്ടികൾക്ക് പരിചിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പാട്യപദ്ധതിയുടെ ഭാഗമായിട്ടാണ് സ്കൂളിൽ പലഹാരമേള ഒരുക്കിയത്. വൈവിധ്യങ്ങളാർന്നതും പോഷകസമൃദ്ധവുമായ നാടൻപലഹാരങ്ങൾ ഒരുക്കിയാണ് കുട്ടികൾ മേളയെ വരവേറ്റത്.

 

മേളയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. സന്ധ്യാമോൾ പ്രകാശ് നിർവഹിച്ചു. പ്രധാനാധ്യാപിക ടെനി ഡിക്കൊത്ത്, അധ്യാപകരായ കെ.എസ്.ശുഭ, സംഗീത മോഹൻ, ദേവിക പി. അജികുമാർ, ടി.എം.ബിന്ദു, ബി.ഉഷാമണി, എ.കെ.ശുഭ, സ്കൂൾ ലീഡർ ആർദ്ര അരുൺ എന്നിവർ സന്നിഹിതരായിരുന്നു.

 

ഫോട്ടോ : കാക്കൂർ ഗവ. എൽ.പി.സ്കൂളിലെ പലഹാരമേള പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. സന്ധ്യാമോൾ ഉദ്ഘാടനം ചെയ്യുന്നു.

Prev Post

മീനച്ചിൽ പദ്ധതിക്കെതിരെ കേരള കോൺഗ്രസ്‌ ( ജേക്കബ് ) പ്രതിഷേധ സദസ്സ് ശനിയാഴ്ച…

Next Post

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പാമ്പാക്കുട ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂത്താട്ടുകുളത്ത്…

post-bars