ഹരിതകര്‍മ്മസേന അംഗങ്ങൾക്ക് ഉത്സവബത്തയും ഓണപ്പുടവയും നൽകി.
പിറവം : നഗരസഭയില്‍ ഹരിതകര്‍മ്മ സേനയ്ക്ക് 50 പേര്‍ക്കായി 5 ലക്ഷം രൂപയുടെ ഉത്സവബത്തയും, ഓണകിറ്റും, ഓണപ്പുടവയും വിതരണം ചെയ്തു. നഗരസഭയെ മാലിന്യ വിമുക്തമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച് ആരംഭ ഘട്ടത്തിലെ വിഷമതകള്‍ അനുഭവിച്ച ഹരിതകര്‍മ്മ സേനാ അംഗങ്ങളെ ആദരിക്കുന്നതിന്‍റെ ഭാഗമായാണ് നഗരസഭ ഓണപ്പുടവയും ഓണകിറ്റും വിതരണം ചെയ്തത്. നഗരസഭ ഹാളില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ കെ.പി. സലീം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ചെയര്‍പേഴ്സണ്‍ അഡ്വ. ജൂലി സാബു ഉത്സവബത്തയുടെ ചെക്കും ഓണ സമ്മാനങ്ങളും വിതരണം ചെയ്തു. സ്റ്റാന്‍റിംഗ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ബിമൽ ചന്ദ്രൻ, ഷൈനി ഏലിയാസ്, വത്സല വര്‍ഗീസ്, കൗണ്‍സിലര്‍മാരായ പ്രശാന്ത് മമ്പുറം, അജേഷ് മനോഹര്‍, ഏലിയാമ്മ ഫിലിപ്പ്,ഗിരീഷ്കുമാര്‍, മോളി വലിയകട്ടയില്‍, ജോജിമോന്‍ ചാരുപ്ലാവില്‍, ബാബു പാറയില്‍, രമ വിജയന്‍, സെക്രട്ടറി പ്രകാശ് കുമാര്‍, സൂപ്രണ്ട് പി. സുലഭ ക്ലീന്‍ സിറ്റി മാനേജര്‍ നാസ്സര്‍ സി.എ. എന്നിവർ സംബന്ധിച്ചു.
ചിത്രം : നഗരസഭയില്‍ ഹരിതകര്‍മ്മ സേന അംഗങ്ങൾക്ക് ഓണകിറ്റും, ഓണപ്പുടവയും നൽകുന്നതിൻ്റെ വിതരണ ഉദ്‌ഘാടനം ചെയർ പേഴ്സൺ ജൂലി സാബു ഉദ്‌ഘാടനം ചെയ്യുന്നു.