പിറവം പിഷാരുകോവിൽ ദേവീക്ഷേത്രത്തിൽ ഉത്രം വിളക്ക് മഹോത്സവം
പിറവം : പിറവത്തിന്റെ ദേശ ക്ഷേത്രമായ പിറവം പിഷാരുകോവിൽ ദേവീക്ഷേത്രത്തിൽ ഉത്രം വിളക്ക് മഹോത്സവം മാർച്ച് 13 ,14 ,15 തിയ്യതികളിലായി നടക്കും. 13 -ന് രാവിലെ 9 മണിക്ക് പൊങ്കാല , വൈകീട്ട് 7 മണിക്ക് വിശേഷാൽ ദീപാരാധന . ഉത്രം വിളക്കായ 14 വെള്ളി രാവിലെ അഷ്ട ദ്രവ്യ ഗണപതിഹോമം തുടർന്ന് വൈകീട്ട് 4 മണിക്ക് പകൽപ്പൂരം , 7 മണിക്ക് വിശേഷാൽ ദീപാരാധന, ദീപക്കാഴ്ച, ചുറ്റുവിളക്ക് , 7 .30 താലപ്പൊലി , രാത്രി 8 മണിക്ക് നടയ്ക്കൽ പറ വയ്പ്പ് , 9 -ന് ബാലെ. ശനി രാവിലെ 5 .30 ഗണപതിഹോമം, വൈകീട്ട് വിശേഷാൽ ദീപാരാധന രാത്രി 8 മണിക്ക് ആലിന്മേൽ ഭഗവതിക്ക് വലിയഗുരുതി എന്നിവ നടക്കും. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി മനയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും.