കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ ഒലിയപ്പുറത്ത് നാടൻ പച്ചക്കറികളുമായി ഓണസമൃദ്ധി കർഷക ചന്ത ആരംഭിച്ചു.
തിരുമാറാടി : കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ ഒലിയപ്പുറത്ത് നാടൻ പച്ചക്കറികളുമായി ഓണസമൃദ്ധി കർഷക ചന്ത ആരംഭിച്ചു. ഓണച്ചന്തയോടെ ഉദ്ഘാടനം പ്രസിഡന്റ് അഡ്വ. സന്ധ്യ മോൾ പ്രകാശ് നിർവഹിച്ചു. പഞ്ചായത്തു പ്രസിഡന്റ് എം.എം. ജോർജ് അദ്ധ്യാക്ഷത വഹിച്ചു.വിപണി വിലയിൽ നിന്നും കൂടുതൽ വില നൽകി കർഷകരിൽ നിന്നും സംഭരിക്കുന്നതും വിപണി വിലയെക്കാൾ കുറഞ്ഞ വിലയിൽ കർഷകരിലേക്ക് എത്തിക്കുകയുമാണ് പദ്ധതി ലക്ഷ്യം.
11 ആരംഭിച്ച ചന്ത 14 വരെ പ്രവർത്തിക്കും. പഞ്ചായത്ത് അംഗങ്ങളായ രമ മുരളീധര കൈമൾ, രാജ്‌കുമാർ, സുനി ജോൺസൺ, നെവിൻ ജോർജ്, എം.സി.അജി, ബീന ഏലിയാസ്, സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ, സഹകരണ ബാങ്ക് ഡയറക്ടർമാർ, കൃഷി ഓഫീസർ റ്റി.കെ.ജിജി, കാർഷിക വികസന സമിതിയംഗങ്ങൾ കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ ജോസ് മാത്യു, ബിനോയ്, റോബിൻ എന്നിവർ പ്രസംഗിച്ചു.