Back To Top

October 17, 2024

പിറവം നഗരസഭ യു.ഡി.എഫ് കൗൺസിലർമാർ ഉപവാസസമരം നടത്തി.

By

 

പിറവം : യു.ഡി.എഫ് കൗൺസിലർമാരോടുള്ള അവഗണന അവസാനിപ്പിക്കുക, തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി നടത്തുക. വ്യക്തിഗത ആനുകൂല്യങ്ങൾ സമയത്തു കൊടുത്തുതീർക്കുക,നിലാവു് പദ്ധതിയിലെ ക്രമക്കേട്ടുകൾ അന്വേഷിക്കുക,ആറുതീരം പാർക്കിലെ അപാകതകൾ പരിഹരിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പിറവം നഗരസഭ യു.ഡി.എഫ് കൗൺസിലർമാർ ചെയർചേഴസൻ്റെ മുറിയുടെ മുൻപിൽ ഏകദിന ഉപവാസ സമരം നടത്തി. ഉപവാസസമരത്തിനു മുന്നോടിയായി നടന്ന യോഗം ഡി.സി.സി. ജനറൽ സെക്രട്ടറി കെ.ആർ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷനേതാവു് തോമസ് മല്ലിപ്പുറം,യു.ഡി.എഫ്.ജില്ലാ സെക്രട്ടറി രാജു പാണാലിക്കൽ, അരുൺ കല്ലറക്കൽ,ഷാജു ഇലഞ്ഞിമറ്റം, ഡോമി ചിറപ്പുറം,ജോർജ് അലക്സ്, തമ്പി ഇലവുംപറമ്പിൽ, തോമസു തേക്കുംകൂട്ടിൽ, സിറിൽ ചെമ്മനാട്ട്, കൗൺസിലർമാരായ വത്സല വുഗീസ് ,അന്നമ്മ ഡോമി. പ്രശാന്ത് മമ്പുറത്ത്, ജിൻസി രാജു,പ്രശാന്ത് ആർ., സിനി ജോയി, ബബിത ശ്രീജി, ജോജിമോൻ സി. ജെ. വൈശാഖി എസ്സ്, മോളി ബെന്നി,എന്നിവർ സംബന്ധിച്ചു.

 

ചിത്രം : യു.ഡി.എഫ് കൗൺസിലർമാരോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു നടത്തിയ ഉപവാസ സമരം ഡി.സി.സി. സെക്രട്ടറി കെ.ആർ. പ്രദീപ് കുമാർ ഉദ്‌ഘാടനം ചെയ്യുന്നു.

 

Prev Post

കൂത്താട്ടുകുളം ടൗണ്‍ തിരുകുടുംബ ദേവാലയത്തില്‍ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാള്‍

Next Post

വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി .

post-bars