നടക്കാവ് -ഒലിയപ്പുറം ഹൈവേയുടെ ശോചനീയാവസ്സ്ഥ പരിഹരിക്കണം യു. ഡി. എഫിന്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു.
പിറവം : നടക്കാവ് -ഒലിയപ്പുറം ഹൈവേയുടെ ശോചനീയാവസ്സ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് യു. ഡി. എഫിന്റെ നേതൃത്വത്തിൽ പാഴൂർ അമ്പലപ്പടിയിൽ റോഡ് ഉപരോധിച്ചു. പാഴൂർ അമ്പലപടിയിലും, പിറവം ബസ് സ്റ്റാൻഡിനു മുന്നിലുമുൾപ്പടെ റോഡിൽ വലിയ കുഴികൾ രൂപപെടുകയും, അപകടങ്ങൾ നിത്യ സംഭവമാകുകയും ചെയ്ത സാഹചര്യത്തിലാണ് സമരവുമായി രംഗത്ത് വന്നിരിക്കുന്നത്. അടിയന്തിരമായ് ഈ റോഡിന്റെ അറ്റകുറ്റപണികൾ പൂർത്തിയാക്കി സഞ്ചാര യോഗ്യമാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങളുമായ് മുന്നോട്ട് പോകുമെന്നും UDF നേതാക്കൾ വ്യക്തമാക്കി.പാഴൂർ അമ്പലപടിയിൽ നടന്ന ഉപരോധ സമരം എ.ഐ.സി.സി അംഗം ജെയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്തു. ഷാജു ഇലഞ്ഞിമറ്റം അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി കെ.ആർ പ്രദീപ് കുമാർ , രാജു പാണലിക്കൽ, പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുൺ കല്ലറക്കൽ, തോമസ് തേക്കുംമൂട്ടിൽ, ജോർജ് അലക്സ്, ഡോമി ചിറപ്പുറം, തമ്പി ഇലവുംപറമ്പിൽ കൗൺസിലർമാരായ, പ്രശാന്ത് മമ്പുറം വത്സല വർഗീസ്, അന്നമ്മ ഡോമി, സന്തോഷ് വാഴപ്പിള്ളിൽ, ജോജിമോൻ ചാരുപിലാവിൽ, മോളി ബെന്നി, രമ വിജയൻ, യു.ഡി.എഫ്. മണ്ഡലം , ബ്ലോക്ക് തല നേതാക്കൾ സംബന്ധിച്ചു.
ചിത്രം : നടക്കാവ് -ഒലിയപ്പുറം ഹൈവേയുടെ ശോചനീയാവസ്സ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് യു. ഡി. എഫിന്റെ നേതൃത്വത്തിൽ നടത്തിയ റോഡ് ഉപരോധം സമരം എ.ഐ.സി.സി അംഗം ജെയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.