Back To Top

September 27, 2024

ജില്ലയിലെ ആദ്യത്തെ സർക്കാർ ഹരിത ക്യാമ്പസാവാൻ ഒരുങ്ങി ടി.എം.ജേക്കബ് മെമ്മോറിയൽ ഗവണ്മെന്റ് കോളേജ് മണിമലക്കുന്ന്.

By

തിരുമാറാടി : ജില്ലയിലെ ആദ്യത്തെ സർക്കാർ ഹരിത ക്യാമ്പസാവാൻ ഒരുങ്ങി ടി.എം.ജേക്കബ് മെമ്മോറിയൽ ഗവണ്മെന്റ് കോളേജ് മണിമലക്കുന്ന്.

 

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി തിരുമാറാടി പഞ്ചായത്തും, ഹരിത കേരളമിഷനും, ടി എം ജേക്കബ് മെമ്മോറിയൽ ഗവൺമെന്റ് കോളേജിലെ എൻ എസ് എസ് യൂണിറ്റും ചേർന്നാണ് ക്യാമ്പയിന് തുടക്കമിട്ടിരിക്കുന്നത്.

 

ഇതിന്റെ ഭാഗമായി സംയുക്തമായി കോളേജിൽ സംഘടിപ്പിച്ച മെഗാ ക്ലീനിങ് ഡ്രൈവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യാമോൾ പ്രകാശ് ഉദ്ഘാടനം ചെയ്തു.

 

പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം.ജോർജ് അദ്ധ്യഷത വഹിച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോ.കെ.മണിലാൽ, പഞ്ചായത്ത് അംഗം സി.വി.ജോയ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എസ്. സാബുരാജ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.ജെ.ജിജ, നിർമ്മൽ സാബു,

വി ഇ ഒ ആർ.പ്രിയരഞ്ജൻ,ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകല ബിനോയ്, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ എ.എ.സുരേഷ്, എൻ.എസ്. എസ്. വോളണ്ടിയർ സെക്രട്ടറിമാരായ പി.കാവ്യ, കെ.ബി.മനു, ഹരിതകർമ്മ സേനാംഗങ്ങൾ, എൻഎസ്എസ് വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

 

മാലിന്യ പരിപാലനം, ജൈവവൈവിധ്യ പ്രവർത്തനങ്ങൾ, ജലസംരക്ഷണ പ്രവർത്തനങ്ങൾ, ശുചിത്വ മാലിന്യ പ്രവർത്തനങ്ങൾ, ഹരിത പെരുമാറ്റച്ചട്ടം,മറ്റു തനത് പ്രവർത്തനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്തി ഹരിതകേരളം മിഷനും ജില്ലാ ഭരണകൂടവും ചേർന്നാണ് പ്രഖ്യാപനം നടത്തുന്നത. തിരുമാറാടി പഞ്ചായത്ത് മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനമായി ഒക്ടോബർ 2ന് അനൂപ് ജേക്കബ് എംഎൽഎ പ്രഖ്യാപനം നടത്തും.

Prev Post

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി തിരുമാറാടി പഞ്ചായത്തിൽ നിർവ്വഹണ സമിതി രൂപീകരണയോഗം…

Next Post

റെയിൽവേ വികസനം ജനസദസ് മുളന്തുരുത്തിയിൽ ഒക്ടോബർ 1 ന് :- ഫ്രാൻസിസ് ജോർജ്…

post-bars